ആ പതിനാല് വർഷവും വിവാഹം കഴിക്കാൻ വേണ്ടി അദ്ദേഹം കാത്തിരുന്നു

ഗായകന്എം ജി ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ലിവിം​ഗ് ടു​ഗദർ റിലേഷൻ ഷിപ്പ് ഇന്ന് കാണുന്നതുപോലെ സാധാരണമല്ലാതിരുന്ന കാലത്ത് ലിവിം​ഗ് റിലേഷനിൽ കഴിഞ്ഞിരുന്നവരാണ് എം ജി ശ്രീകുമാറും ലേഖയും. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇവർ വിവാഹം കഴിച്ചത്. ഇപ്പോൾ‌ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ലേഖ എം ജി ശ്രീകുമാർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്. തങ്ങളുടെ കാലത്തും ഒരുപാട് പേർ ലിവിങ് റിലേഷൻ ഷിപ്പിൽ താമസിച്ചിട്ടുണ്ട് എന്നും കുറെ സെലിബ്രിറ്റീസ് താമസിച്ചിട്ടുണ്ടെന്നും അവരൊന്നും കല്യാണം കഴിച്ചില്ല. കുറേ കാലം ലിവിംഗ് ടുഗദർ ആയിരുന്നുവെന്നും പക്ഷേ തങ്ങൾ വിവാഹം കഴിച്ചത് കൊണ്ടാണ് ഹൈലറ്റ് വന്നതെന്നും ലേഖ എംജിശ്രീകുമാർ പറയുന്നു. ഇപ്പോൾ താൻ വേറെ കല്യാണം കഴിച്ചു, ശ്രീക്കുട്ടൻ വേറെ കല്യാണം കഴിച്ചു എന്നായാൽ ആ സ്‌റ്റോറി അവിടെ നിൽക്കുമെന്നും കല്യാണം കഴിച്ചത് കൊണ്ടാണ് 36 വർഷം കഴിഞ്ഞിട്ടും ഇത് ചോദിക്കുന്നതെന്നും ലേഖ പറയുന്നു. ഫ്രണ്ട്‌സിന്റെ പ്രഷർ കൊണ്ടാണ് കല്യാണം കഴിച്ചത് എന്ന് താൻ പറയില്ലെന്നും ഈ 14 വർഷവും താൻ കല്യാണം വേണ്ടാന്ന് വെച്ചത് മകൾക്ക് വേണ്ടിയാണ് എന്നും താൻ എന്റെ മകളുമായി വളരെ അറ്റാച്ചിഡ് ആണ്.

കാരണം തന്റെ 18 വയസ്സിൽ ജനിച്ച തന്റെ കുഞ്ഞാണതെന്നും ലേഖ പറയുന്നു. താനും തന്റെ മകളും സുഹൃത്തുക്കളെ പോലെയാണ്. എന്റെ മകൾ അന്ന് ഊട്ടിയിൽ പഠിക്കുന്നു. അവളുടെ എല്ലാ കാര്യങ്ങളും നോക്കി, അവളെ കല്യാണം കഴിഞ്ഞ ശേഷമാണ് ഞാൻ മാരേജ് എന്നതിലേക്ക് പോയതെന്നും ആ 14 വർഷവും വിവാഹം കഴിക്കാനായി എംജി ശ്രീകുമാർ കാത്തിരുന്നുവെന്നും അതൊക്കെ നിമിത്തങ്ങളായിരിക്കാം. അദ്ദേഹത്തിന് വേണ്ടി എഴുതിവെച്ച ആളായിരിക്കും താനെന്നും എന്നാൽ ഞാൻ ശ്രീക്കുട്ടന്റെ അടുത്ത് കാത്തിരിക്കാൻ പറഞ്ഞിട്ടില്ലയെന്നും ലേഖ വ്യക്തമാക്കി. അതിന്റിടയ്ക്ക് അദ്ദേഹത്തിന് ഒരുപാട് വിവാഹാലോചനകൾ വന്നുവെന്നും അദ്ദേഹം വിവാഹം കഴിക്കട്ടേ എന്ന് വെച്ച് ഞാൻ യു എസിൽ പോയി നിന്നുവെന്നും ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓർമ്മ വരുന്നതെന്ന് അപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുണ്ട് എന്നും ലേഖ പറയുന്നു. തന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരാളെ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. മകളെ സെറ്റിൽഡ് ആക്കാനും അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. മകളെ കല്യാണം കഴിപ്പിച്ച് അയക്കുമ്പോൾ മാലയൊക്കെ അദ്ദേഹം തന്നെ എടുത്തുകൊടുത്തു. അതൊക്കെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റില്ലയെന്നും ലേഖ പറയുന്നു. മാത്രമല്ല ഡിവോഴ്‌സ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും താൻ അഭിനയിച്ചില്ലെന്നും ലേഖ പറയുന്നു. ഒരു വീട്ടിൽ ഒരു സെലിബ്രിറ്റി മതിയെന്നും രണ്ട് പേരാകുമ്പോൾ പ്രശ്‌നങ്ങൾ ആണെന്നും തനിക്ക് ഹാപ്പി ലൈഫാണ് വേണ്ടതെന്നും ലേഖ പറയുന്നു.

അതേസമയമാ എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും എം.ജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വർഷത്തോളം ലിവിങ് ടു​ഗെതർ ജീവിതം നയിച്ച ശേഷമാണ് എം.ജി ശ്രീകുമാർ വിവാഹിതനായത്. പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എം.ജി ശ്രീകുമാറും ലേഖയും. മുപ്പത്തിയാറ് വർഷമായി ഇരുവരും വിജയകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. 2000ൽ മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ലിംവിങ് ടുഗെദറായി കഴിയാൻ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ എംജിയും ഭാര്യ ലേഖയും പറഞ്ഞത്.