
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി എത്തുകയാണ് നടി ലക്ഷ്മി പ്രിയ. ഇതുവരെയും അമ്മയിലെ സ്ത്രീ അംഗങ്ങളുടെ മൊഴികൾ എടുത്തിട്ടില്ല, കൂടാതെ w c c ക്കെതിരെയും നടി പ്രതികരിക്കുന്നു, ഇപ്പോൾ സോഷ്യൽ മീഡിയിൽ എരിവും, പുളിയും ചേര്ന്നുള്ള രീതിയിലാണ് ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് എത്തിയിരിക്കുന്നത്, തനിക്കും പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പണ്ടേ താൻ മുഖം നോക്കാതെ പ്രതികരിക്കുന്നുണ്ട് ഒരു അഹങ്കാരി എന്നുള്ള പേര് ലഭിച്ചതാണ്. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാൻ എത്തിയത് ലക്ഷ്മി പ്രിയ പറയുന്നു.

കുറച്ചു കാലം മുന്‍പ് W C C വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ സിനിമയുടെ സമസ്ത മേഖലയിലും ജോലി ചെയ്യുന്ന വനിതകള്‍ക്കായി ഒരു സിനിമാ കൂട്ടായ്മ ഉണ്ടാകുന്നു എന്ന് ഒരു ‘ അമ്മ ‘ ജനറല്‍ ബോഡി മീറ്റിംഗ് ‘ ല്‍ ശ്രീമതി ഗീതു മോഹന്‍ ദാസ് അനൗണ്‍സ് ചെയ്യുന്നു.വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് അമ്മയില്‍ നിന്നും വിഭിന്നമായ ഒരു സംഘടന അല്ല, ആയതിനാല്‍ അമ്മയിലെ മുഴുവന്‍ സ്ത്രീകളും w c c യില്‍ അംഗത്വം എടുക്കണം എന്ന് ആഹ്വാനം ചെയ്യുകയും ഞങ്ങള്‍ മുഴുവന്‍ അംഗങ്ങളും ഈ പ്രമേയം കയ്യടിച്ചു പാസാക്കുകയും ചെയ്യ്തു.

പിന്നീട് എന്താണ് മേല്‍പ്പറഞ്ഞ സംഘടനയ്ക്ക് സംഭവിച്ചത്, അമ്മയില്‍ നിന്നും എത്ര പേര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുണ്ട്, നാളിതുവരെ എത്ര പേര് ആ സംഘടനയില്‍ അംഗങ്ങളായി ഉണ്ട്, ഈ സംഘടന രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും മേല്‍പ്പറഞ്ഞ സംഘടന ഫേസ്ബുക്കില്‍ അത് പറഞ്ഞു, ഇതു പറഞ്ഞു എന്ന് എഴുതി കാണുന്നതിന്റെ അടിസ്ഥാനത്തില്‍ എന്റെ ഇന്റര്‍വ്യൂ എടുത്തമാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ഈ സംഘടനയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു കുറെ ചോദ്യങ്ങൾ ചോദിച്ചു, ഈ സംഘടനയുടെ ആസ്ഥാനം? എന്താണ് അഡ്രസ്സ്? എന്താണ് ബൈലോ? എന്തുകൊണ്ട് ഞങ്ങളെ മെമ്പര്‍മാര്‍ ആക്കുന്നില്ല? ഇതൊക്കെ, എന്നാൽ ഒരു കൊല്ലം കഴിഞ്ഞിട്ടും ജ്യോതിയും വന്നില്ല തീയും വന്നില്ല, അമ്മയിലെ സ്ത്രീകള്‍ക്ക് ക്ഷണവും വന്നില്ല. ശേഷം അമ്മ മുന്‍കൈ എടുത്ത് എറണാകുളത്ത് വച്ച് ഞങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു യോഗം. 2017 മുതല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ആരംഭിച്ച ഹേമാ കമ്മീഷന്‍ മലയാള സിനിമയിലെ 90% സ്ത്രീകളും അംഗങ്ങള്‍ ആയ അമ്മയിലെ നടിമാരോട് എന്തേ ഒന്നും ആരാഞ്ഞിട്ടില്ല, ഹേമാ കമ്മീഷന്‍ എന്നെ വിളിച്ചിരുന്നു എങ്കില്‍ എനിക്ക് പറയാരുന്നു, കൂടെ കിടന്നാലേ ചാന്‍സ് തരൂ എന്നും മറ്റും എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മുറി വാതില്‍ക്കല്‍ ആരും തട്ടിയിട്ടില്ല.അങ്ങനെ ഉണ്ടായാല്‍ അവന്റെ പല്ലടിച്ചു കൊഴിക്കാനും ആ ചാന്‍സ് വേണ്ട എന്നും പറയാനും എനിക്കറിയാം.ലക്ഷ്മി പ്രിയ പറയുന്നു.












