
കല്യാണി പ്രിയദർശൻ നീലി ആയെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്രയും. റിയ ഷിബു ഡെലുലു ആയെത്തിയ സർവം മായയും തമ്മിൽ അത്ര വല്യ ബന്ധം ഒന്നുമില്ലെങ്കിലും ചെറിയ ഒരു ബന്ധം ഉണ്ട്.
എന്തെന്നല്ലേ രണ്ടിലും ഉള്ളത് പെൺപ്രേതങ്ങൾ ആണ്. ലോകയിൽ വർഷങ്ങളുടെ പാരമ്പര്യം ഉള്ള തഴക്കവും പഴക്കവും ചെന്ന നീലിയായി കല്യാണി പ്രിയദർശൻ എത്തി 2025ലെ ഓണം അങ്ങ് തൂക്കി. ബോക്സ് ഓഫീസ് കളക്ഷൻ 300 കോടിയ്ക്ക് മേലെ ആയിരുന്നു.
അതുപോലെ തന്നെ റിയ ഷിബു ജെൻസി പ്രേതം ആയെത്തിയ ക്രിസ്മസ് റിലീസ് സർവം മായയും ബോക്സ് ഓഫിസ് കുതിപ്പ് തുടർന്ന് പുതുവർഷം പിറന്ന് 3 ദിവസം പിന്നിടുമ്പോഴും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയാണ്. പറഞ്ഞു വരുമ്പോൾ 2025ലെ മലയാളം സിനിമയുടെ ആ പെരുമ ഈ രണ്ട് പെൺപിള്ളേർക്കും സ്വന്തം എന്നർത്ഥം.











