
തെന്നിന്ത്യൻ സിനിമകളിൽ തന്റെ പേര് എഴുതി ചേർത്തുകഴിഞ്ഞ താരമാണ് മഡോണ സെബാസ്റ്റ്യൻ. 2015 ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രമാണ് താരത്തിന്റെ കരിയറിലെ ടേർണിംഗ് പോയിന്റ്. പിന്നീട് കിംഗ് ലിയർ തുടങ്ങി വിജയ്‍യുടെ ലിയോയിൽ വരെ താരം അഭിനയിച്ച് കഴിഞ്ഞു.
View this post on Instagram
ഇപ്പോൾ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. തായ്ലൻഡിൽ ഏറ്റവും വലിയ ദീപായ ഫുക്കറ്റിലാണ് താരം ഉള്ളത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ മഡോണ പങ്കുവെച്ചു. ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കടൽത്തീരങ്ങളും മഴക്കാടുകളും പർവ്വതങ്ങളും നിറഞ്ഞ ദ്വീപിൽ പോവാതെ തായ്ലൻഡിൽ എത്തുന്ന സഞ്ചാരികൾ മടങ്ങില്ല. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയും ഉണ്ട് ഫുക്കറ്റിന്.











