
മലയാളികളുടെ പ്രിയങ്കരിയായ നടി ആണ് മൈഥിലി. ഇപ്പോൾ സിനിമ രംഗം അതീവ സ്രെദ്ധയോടെ പോകണം എന്നതിന് കുറിച്ച് തുറന്നു പറയുകയാണ് നടി, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. സിനിമയിലേക്ക് അവസരമെന്ന് പറഞ്ഞു ഇന്നും എനിക്ക് വ്യാജ കാളുകൾ എനിക്ക് വരാറുണ്ട്. കഴിഞ്ഞ ദിവസം എനിക്കൊരു സിനിമ ഉണ്ടെന്നും പറഞ്ഞു ഒരു ഫോൺ കാൾ വന്നിരുന്നു. തിരക്കഥ വായിക്കണം ഇന്ന ആളുടെ സിനിമ അന്നെന്നുമൊക്കെ പറഞ്ഞു,

ഞാൻ പറഞ്ഞു ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്ന് എന്നാൽ അവർ എന്നെ തുടരെ തുടരെ വിളിച്ചുകൊണ്ടിരുന്നു, എന്നാൽ അങ്ങനൊരു സിനിമ ഇല്ലെന്ന് ഞാൻ പിന്നീട് മനസിലാക്കി, എന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും മൈഥിലി ചോദിക്കുന്നു. പുതിയ ആളുകൾ സിനിമാ രംഗത്തേക്ക് വരുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണമെന്നും നടി പറഞ്ഞു.അതേസമയം തന്റെ വിവാഹ വാർത്ത വളച്ചൊടിച്ചാണ് മാധ്യമങ്ങളിൽ എത്തിയത്.

എന്നെ സംബന്ധിച്ചു എനിക്കതൊക്കെ ഓരോ ട്രോമകളാണ്. ഒരു സംഭവത്തിൽ കേസ് കൊടുക്കുമ്പോൾ മറുവശത്ത് മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഇടപെടുന്നു. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ ഉടനെ പരാതി നൽകണം. ഇവർ നിർത്തുമായിരിക്കുമെന്ന് നമ്മൾ കരുതും. പക്ഷെ അവർ നിർത്തില്ല. അവർക്കൊരു ഇരയെ കിട്ടിയത് പോലെയാണ് മൈഥിലി പറയുന്നു.ഞാൻ തിരിച്ചു വരണെമന്നു ആഗ്രഹിക്കുന്നവരുണ്ട്, ഭർത്താവ് സമ്പത് തനിക്ക് എല്ലാ കാര്യത്തിലും സപ്പോർട്ട് ആണ് നടി പറഞ്ഞു,












