മോഹൻലാലിന് പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും കിട്ടില്ല; മേജർ രവി

മോഹൻലാലിന് 2009ലാണ് ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചതിനെ പരിഹസിച്ചിരുന്നു.

ഇതിനെപ്പറ്റി മേജർ രവി പറയുന്നു. മോഹൻലാലിനെ ലെഫ്റ്റനന്റ് പദവി കൊടുത്തു എന്ന് പറയുന്ന ലാംഗേജ് തന്നെ തെറ്റാണ്. ഇതെന്തോ ഔദാര്യം കൊടുത്തത് പോലെയാണ്. മോഹൻലാലിന് ഇതിന് അഞ്ച് പൈസയുടെ ഒരു ഗുണവുമില്ല.

ഈ കശ്‍മീര്‍ വിസിറ്റിന് പോകുന്നതിനൊക്കെ ലാലാണ് ടിക്കറ്റ് എടുക്കുന്നത്. താമസം മാത്രം പട്ടാളത്തിന്റെ ഗെസറ്റ് ഹൗസുകളില്‍ ആയിരിക്കും.

യൂണിഫോമടക്കം എല്ലാം ലാൽ തന്നെ തയ്പ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല.

പിന്നെ എന്താ അദ്ദേഹത്തിന് ഉള്ളത്. ആ യൂണിഫോം ഇട്ടിട്ട് പോകാം. എന്തുകൊണ്ടാണ് ആര്‍മി പദവി കൊടുത്തതെന്ന് ചോദിച്ചാൽ ആര്‍മിക്ക് ഗുണമുണ്ട്, അതുകൊന്ദ് കൊടുത്തു എന്നാണ് മേജർ രവി പറയുന്നത്. മോഹൻലാല്‍ എന്ന വികാരത്തില്‍ ആര്‍മിയില്‍ ചേര്‍ന്നവരുണ്ടെന്നും മേജർ രവി കൂട്ടിച്ചേർക്കുന്നു.