താരപുത്രനുമായിട്ടുള്ള നടിയുടെ ബന്ധത്തിൽ വിള്ളൽ വീണെന്ന് കാട്ടുതീ പോലെ ​ഗോസിപ്പ് പരക്കുന്നു; പ്രതികരിച്ച് മാനേജർ

നടി മലൈക അറോറയും അർജുൻ കപൂറും പിരിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആദ്യ ഭർത്താവായ അർബാസ് ഖാനുമായി ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് യുവനടൻ അർജുൻ കപൂറുമായി നടി പ്രണയത്തിലാകുന്നത്. ലിവിങ് ടുഗറായി കഴിയുന്ന ഇരുവരും വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പോലും പോസ്റ്റ് ചെയ്യുന്നില്ല. ഒരുമിച്ച് പുറത്തേക്ക് കാണാത്തതും പിരിഞ്ഞുവെന്ന പ്രചാരണങ്ങൾക്ക് കാരണമായി.

എന്നാൽ, താരങ്ങൾ പേർപിരിഞ്ഞുവെന്ന വാർത്ത സത്യം അല്ലെന്നാണ് മലൈകയുടെ മാനേജർ വെളിപ്പെടുത്തുന്നത്. ‘അങ്ങനൊയൊന്നുമല്ല. എല്ലാം ഗോസിപ്പുകളാണ്’ എന്നാണ് മാനേജറിന്റെ മറുപടി. അർജുനും മലൈകയും പരസ്പര ബഹുമാനം സൂക്ഷിക്കുന്ന ബന്ധമാണ്. അതുകൊണ്ട് ചർച്ചയ്ക്ക് വഴിയുണ്ടാക്കാതെ പിരിഞ്ഞുവെന്നുമാണ് വാർത്തകൾ പ്രചരിച്ചത്. ഈ അഭ്യൂഹങ്ങൾക്ക് എന്തായാലും മാനേജറുടെ വെളിപ്പെടുത്തലസോടെ അവസാനമായിരിക്കുന്നത്.