മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു; ആണോ പെണ്ണോ?

മലയാളികൾക്ക് സുപരിചിതരാണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഇവരുടെ ദാമ്പത്യം ഒന്നര വർഷം പിന്നിടുമ്പോൾ ജീവിതം കൂടുതൽ മനോഹരമാക്കാൻ കളറാക്കാൻ സെലിബ്രെറ്റി കപ്പിളായ മാളവിക കൃഷ്ണദാസിനും ഭർത്താവ് തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണി പിറന്നിരിക്കുകയാണ്.

പ്രസവം അടുത്തതിനാൽ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലേക്ക് പോകാനുള്ള ബാ​ഗ് പാക്ക് ചെയ്യുന്ന വ്ലോ​ഗ് വീഡിയോ യുട്യൂബ് ചാനലിലൂടെ മാളവിക പങ്കു വെച്ചിരുന്നു. ഇതിനു  പിന്നാലെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. എന്നാൽ അവിടെയും ഒരു സസ്പെൻസ് ഇരുവരും നില നിർത്തിയിട്ടുണ്ട്.

പതിവായി സെലിബ്രിറ്റികൾ ചെയ്യുന്നത് പോലെ ആശുപത്രിയിൽ നിന്നുള്ള കുഞ്ഞിന്റെ ചിത്രങ്ങളോ ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ പിറന്നത് എന്നൊന്നും മാളവികയും തേജസും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഇരുവർക്കും കുഞ്ഞ് പിറന്നുവെന്ന് സൂചന നൽകുന്ന തരത്തിൽ കുഞ്ഞിന്റെ കൈ പിടിച്ച് നിൽക്കുന്ന തേജസിന്റെ കൈയുടെ ചിത്രം മാത്രമാണ് തേജസ് ജ്യോതി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കിട്ടത്.

കുഞ്ഞിന്റെ ജെൻഡർ പറയാതെയുള്ള പോസ്റ്റ് ആണ് ഇവർ പങ്കു വെച്ചത് എങ്കിലും ആശംസകൾക്ക് കുറവൊന്നുമില്ല. നായികാ നായകൻ’ ഫെയിം ആയ തേജസ് ജ്യോതിയും മാളവികയും ജീവിതത്തിലും ഒന്നിച്ചപ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്.

ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം രണ്ടാം വർഷത്തിലേക്ക് കടന്നപ്പോഴാണ് ആ സന്തോഷത്തിനു മാറ്റുകൂട്ടി ആദ്യ കൺമണിയുടെ വരവ്. 2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം കഴിഞ്ഞത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് താൻ ​ഗർഭിണിയാണന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ ഒട്ടും പ്ലാൻഡ് ആകാതെ വന്ന പ്രെഗ്നസി ആണ് ഇതെന്നായിരുന്നു മാളവിക പറഞ്ഞത്.

മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനാണ് തേജസ് ജ്യോതി. നാട്ടിൽ ലീവിനെത്തിയ തേജസിന് ​ഗംഭീര വിവാഹ വാർഷിക ആഘോഷ സർപ്രൈസാണ് മാളവിക അന്ന് നൽകിയത്. താൻ ഒരു സർപ്രൈസ് നൽകിയപ്പോൾ തനിക്ക് തിരികെ കിട്ടിയത് ഇതാണെന്ന് പറഞ്ഞാണ് പ്ര​ഗ്നൻസി ടെസ്റ്റ് പോസിറ്റീവായ സന്തോഷം അന്ന് മാളവിക ആരാധകരെ അറിയിച്ചത്.