ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥയ്ക്ക് തുടക്കം; കുഞ്ഞിനൊപ്പം മാളവിക

കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി കപ്പിളായ മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച വിവരം കുഞ്ഞിന്റെ കൈ ചേർത്ത് പിടിച്ചുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് തേജസ് ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചത്.

ശേഷം ഇന്നലെ മാളവികയേയും കുഞ്ഞിനേയും ചേർത്ത് പിടിച്ച് കോറിഡോറിൽ നിൽക്കുന്ന ചിത്രവും തേജസ് പങ്കിട്ടിരുന്നു. ജീവിതം അതിൻ്റെ എല്ലാ പൂർണ്ണതയിലും എന്നാണ് ക്യാപ്ഷനായി തേജസ് കുറിച്ചത്. എന്നാല്‍ ഇരുവരും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ മാതൃത്വത്തിലേക്ക് കടന്നുവെന്നതിന്റെ സന്തോഷം അറിയിച്ച് കുഞ്ഞിനൊപ്പമുള്ള മനോഹരമായ ചിത്രവുമായി എത്തിയിരിക്കുകയാണ് മാളവിക കൃഷ്ണദാസ്. ‘ഒരു ചുംബനത്താൽ ദൃഢീകരിച്ചു… എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ ആരംഭിക്കുന്നു… എന്ന തലക്കെട്ടോടെയാണ് ആശുപത്രി കിടക്കയിൽ വെച്ച് കുഞ്ഞിനെ ചുംബിക്കുന്ന ചിത്രം മാളവിക പങ്കിട്ടത്.

അതേസമയം അമ്മയും കുഞ്ഞും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് അറിഞ്ഞ സന്തോഷത്തിലാണ് ആരാധകർ. ന്യൂ മോമം, ​ഗിഫ്റ്റ് ഓഫ് ലൈഫ്, വെൽക്കം ബേബി, പ്യൂർ ജോയ്, ഫസ്റ്റ് കിസ് എന്ന ഹാഷ് ​ഗാടുകളും മാളവിക ഒപ്പം ചേർത്തിട്ടുണ്ട്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള നിരവധി ചിത്രങ്ങൾ തേജസും മാളവികയും സോഷ്യൽമീഡിയയിൽ പങ്കിട്ടുവെങ്കിലും ഇതുവരെയും തങ്ങൾക്ക് പിറന്നത് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇതിലുള്ള അമർഷം ആരാധകർ കമന്റിലൂടെ പ്രകടിപ്പിച്ച് തുടങ്ങി. ആശംസകൾ നേർന്ന് എത്തുന്ന കമന്റുകളെക്കാൾ കൂടുതൽ കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് ചോദിച്ചുള്ള കമന്റുകളാണ് ഏറെയും. കുഞ്ഞിന്റെ ചിത്രങ്ങൾ നൽകുമ്പോൾ അതിന്റെ ക്യാപ്ഷനൊപ്പം ബേബി ഇമോജി മാളവികയും തേജസും നൽകാറുണ്ടായിരുന്നു. അത് കണ്ട് പലരും പിറന്നത് ആൺകുഞ്ഞാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. നടി മുക്ത അടക്കമുള്ളവർ പാരന്റ്ഹുഡിലേക്ക് കടന്ന മാളവികയ്ക്കും തേജസിനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

ബോയ് ഓർ ​ഗേൾ എന്ന് ചോദിച്ചുള്ള നിരവധി കമന്റുകൾ കണ്ടു. ഇത് ഇപ്പോൾ എന്തിനാണ് ഇവർ ഇത്രയും സസ്പെൻസാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ഒരാൾ കുറിച്ചത്. അതിന് മറ്റൊരു സോഷ്യൽമീഡിയ യൂസർ കുറിച്ച മറുപടി കമന്റ് യുട്യൂബ് കണ്ടന്റിന് വേണ്ടിയാകും എന്നാണ്. ഇനി അവർ പറയുമ്പോൾ കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് മനസിലാക്കാം എന്നുള്ള കമന്റുകളും മാളവികയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

അമ്മയുടെയും കുഞ്ഞിന്റെയും ചിത്രത്തിന് ഇതിനോടകം രണ്ട് ലക്ഷത്തിന് മുകളിൽ ലൈക്കുകളാണ് ലഭിച്ചത്. അതേസമയം ​2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം കഴിഞ്ഞത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് താൻ ​ഗർഭിണിയാണന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്. ഗർഭിണിയായപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും മാളവിക സോഷ്യൽമീഡിയ വഴി പങ്കിട്ടിരുന്നു.

ഗർഭകാലം അഞ്ചാം മാസത്തിൽ എത്തിയപ്പോഴാണ് താൻ ​ഗർഭിണിയാണെന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്. ആദ്യം പരസ്യപ്പെടുത്തേണ്ടെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് പറയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് മാളവിക അന്ന് പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെ ഒട്ടും പ്ലാൻഡ് ആകാതെ വന്ന പ്രെഗ്നസി ആയിരുന്നുവെന്നാണ് മാളവിക പറഞ്ഞത്. എങ്കിലും ദൈവം തന്നതിനെ സ്വീകരിക്കുന്നുവെന്നും. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ ചിരിക്കണോ, കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു എന്ന് മാളവിക പറഞ്ഞിരുന്നു.