അച്ഛൻ ഉർവശിക്ക് kiss കൊടുത്തത് ഇഷ്ടപ്പെട്ടില്ല; അടിക്കാൻ നോക്കി ; അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് മുരളിയുടെ മകൾ

തന്റെ അച്ഛൻ ഒരു ഫാമിലി മാൻ ആയിരുന്നുവെന്നും ഫാമിലിക് വേണ്ടിയാണു കൂടുതൽ സമയം ചെലവഴിച്ചതെന്നും പറയുകയാണ് നടൻ മുരളിയുടെ മകൾ കാർത്തിക. പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ കുറിച്ച് പറയുന്ന മുരളിയുടെ മകള്‍ കാര്‍ത്തികയുടെ വീഡിയോ വൈറലാവുകയാണിപ്പോള്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയായിരുന്നു അച്ഛന്റെ സ്‌നേഹത്തെ പറ്റിയും വിയോഗത്തെ കുറിച്ചും കാര്‍ത്തിക സംസാരിച്ചത്.

തന്റെ അച്ഛന്‍ അങ്ങനെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലായെന്നും ഒരു ഫാമിലിമാനായിരുന്നു അദ്ദേഹമെന്നും നല്ലൊരു അച്ഛനും ഭര്‍ത്താവും മകനുമൊക്കെയായിരുന്നു മുരളിയെന്നും മകൾ പറയുന്നു. ഫാമിലിയ്ക്ക് വേണ്ടിയാണ് കൂടുതല്‍ സമയം അദ്ദേഹം ചിലവഴിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ള ജീവിതം  തന്നെയായിരുന്നു അദ്ദേഹത്തിന് പ്രധാനപ്പെട്ടത്.

ഒരു ബ്രേക്ക് കിട്ടിയാല്‍ നേരെ വീട്ടിലേക്ക് വരും. കിട്ടിയില്ലെങ്കില്‍ ലൊക്കേഷനിലേക്ക് തങ്ങളെ വിളിക്കുമെന്നും തങ്ങളങ്ങോട്ട് പോകും. എവിടെ കൊണ്ട് പോകാന്‍ അവസരം കിട്ടുമോ അവിടെയൊക്കെ അച്ഛൻ  തങ്ങളെ കൊണ്ട് പോകുമായിരുന്നുവെന്നും കാർത്തിക പറയുന്നു. മാത്രമല്ല തന്റെ അച്ഛന്റെ സിനിമ ലൊക്കേഷനില്‍ പോയിട്ട് മറക്കാനാവാത്ത അനുഭവം നിറയെയുണ്ട് എന്നും കാർത്തിക പറയുന്നു. ഏക മകൾ കാർത്തിക ഹയർ സെക്കണ്ടറി ടീച്ചറായി ജോലി ചെയ്യുകയാണിപ്പോൾ .

തനിക്കത്ര ഓര്‍മ്മയില്ലെങ്കിലും പറഞ്ഞ് കേട്ട ചില കഥകളുണ്ട് എന്നും താനന്ന് വളരെ ചെറുതായിരുന്നുവെന്നും അമ്മയൊക്കെ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണ്. അച്ഛന്‍ നായകനായി അഭിനയിച്ച ‘വെങ്കലം’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണുന്നതിന് വേണ്ടി പോയ അനുഭവമാണ് കാർത്തിക വിവരിക്കുന്നത് .

‘അച്ഛനും ഉര്‍വശിയാന്റിയും ഒരുമിച്ചുള്ള പാട്ട് സീനാണ് അന്ന് ചിത്രീകരിച്ചത്. പാട്ടിനിടയില്‍ അച്ഛന്‍ ഉര്‍വശിയ്ക്ക് ഉമ്മ കൊടുക്കുന്നുണ്ട്. അത് കണ്ടിട്ട് താന്‍ ഭയങ്കര കരച്ചിലായിരുന്നുവെന്നും മാത്രമല്ല തന്നെ ഉര്‍വശി എടുത്തപ്പോള്‍ താന്‍ അവരെ അടിക്കാനും നോക്കിയിരുന്നുവെന്നും അതിനെ കുറിച്ച് അമ്മ എപ്പോഴും പറയുമെന്നും മുരളിയുടെ മകള്‍ പറയുന്നു’.

അച്ഛന്‍ അഭിനയിച്ചതില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള സിനിമ ‘നെയ്ത്തുകാരന്‍’ ആയിരുന്നു. അതില്‍ തൊണ്ണൂറ് വയസുള്ള ആളുടെ കഥാപാത്രമാണ് മുരളി അവതരിപ്പിച്ചത്. അത്രയും പ്രായമുള്ള വേഷം ചെയ്യുക എളുപ്പമായിരുന്നില്ലയെന്നും ആ സിനിമയ്ക്കാണ് നാഷ്ണല്‍ അവാര്‍ഡും ലഭിച്ചതെന്നും കാർത്തിക വ്യകത്മാക്കി.

പ്രൈവസി വളരെ ആഗ്രഹിക്കുന്ന ആളായിരുന്നു അച്ഛന്‍. വളരെ കുറച്ച് അഭിമുഖം മാത്രമേ കൊടുത്തിട്ടുള്ളു. കുടുംബം പബ്ലിക്കിന് മുന്നില്‍ വരണ്ടെന്നത് അച്ഛന്റെ തീരുമാനമായിരുന്നുവെന്നും മകൾ പറയുന്നു . കൂടാതെ പെട്ടന്നുള്ള മരണമായിരുന്നു മുരളിയുടേത് .

അച്ഛന് അത്രയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡയബറ്റിക്‌സ് ഉണ്ടായിരുന്നു. ഏറ്റവും അവസാനം ‘ആദവന്‍’ എന്ന സിനിമയിലാണ് അച്ഛൻ അഭിനയിച്ചതെന്നും കാർത്തിക ഓർക്കുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങ് ആഫ്രിക്കയിലായിരുന്നു. അവിടെ തണുപ്പുള്ള സമയമാണ്.

അവിടെവെച്ച് ന്യൂമോണിയ വന്നുവെന്നും ഡയബറ്റിക്‌സ് ഉള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തിരികെ വീട്ടിലെത്തി, കുറച്ച് ഭക്ഷണം കഴിച്ചപ്പോഴെക്കും ആള്‍ തീരെ അവശനായി എന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസകോശം മുഴുവന്‍ അത്  വ്യാപിച്ചിരുന്നുവെന്നും മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും കാർത്തിക പറയുന്നു. കൂടാതെ ആശുപത്രിയിലേക്ക് അദ്ദേഹം പോകുന്നത് നടന്നാണ് . അത്ര സീരിയസ് ആണെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല ,…

പിറ്റേ ദിവസം ആള് പോവുകയും ചെയ്തുവെന്നും  അതുകൊണ്ട് തങ്ങള്‍ക്കത് ഒട്ടും വിശ്വസിക്കാനേ പറ്റിയിരുന്നില്ലയെന്നും കാർത്തിക കൂട്ടിച്ചേർത്തു. അതേസമയം മുരളിയെക്കുറിച്ചുള്ള നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പ്രൊഫസര്‍ അലിയാര്‍ പറഞ്ഞ വാക്കുകളും മുൻപ് ചര്‍ച്ചയായിരുന്നു. അല്‍പ്പം കൂടി നേരത്തെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ മുരളി മരിക്കില്ലായിരുന്നു എന്നാണ് അലിയാര്‍ പറഞ്ഞത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും അന്തരിച്ച നടന്‍ മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പലപ്പോഴും മുരളിയെക്കുറിച്ച് വികാരഭരിതനായി മമ്മൂട്ടി പങ്കുവെച്ച കാര്യങ്ങളും പ്രേക്ഷക ശ്രെധ നേടിയിട്ടുണ്ട് .

അതേസയം അതുല്യ നടനായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന അഭിനയ പ്രതിഭയായിരുന്നു നടൻ മുരളി. അഭിനയിച്ചിരുന്ന കാലത്ത് മികവുറ്റ പ്രകടനം കാഴ്ച വെച്ച താരം ഇന്നും ആ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ ജീവിക്കുകയാണ്. ‘ആകാശദൂത് , ആധാരം ,  കാണാക്കിനാവ്, നെയ്ത്തുകാരൻ , താലോലം , അമരം ‘ തുടങ്ങി നിരവധി സിനിമകളിൽ മികച്ച വേഷങ്ങളിൽ മുരളി എത്തിയിരുന്നു .  മുരളിയുടെ വിയോഗമുണ്ടാക്കിയ വിടവ് ഇനിയും നികത്താനായിട്ടില്ല. 2009 ലാണ് മുരളി മരിക്കുന്നത്.