സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു; മരണം ഹാർട്ട് അറ്റാക്കിനെ തുടർന്ന്

സിനിമാ ലോകത്തിനു ഒരു നഷ്‌ടം കൂടി സംഭവിച്ചിരിക്കുന്നു. പ്രശസ്ത സംഘട്ടന സംവിധായകന്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് അറിയാൻ കഴിയുന്നത്.

സംസ്‌കാരം മലേഷ്യയില്‍ വെച്ചാണ് നടക്കുന്നത്. സംസ്ക്കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. അതേസമയം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപതോളം ചിത്രങ്ങൾക്ക് വേണ്ടി മലയാളത്തിൽ ഇദ്ദേഹം സ്റ്റണ്ട് കൊറിയോഗ്രാഫി കൈകാര്യം ചെയ്തിട്ടുണ്ട്.

ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് എന്നിവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച മലയാള സിനിമകളില്‍ ചിലത്.