
മരുമക്കളായ സുപ്രിയയേയും ,പൂർണിമയേയും കുറിച്ച് നടി മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്, കെട്ട് താലി ധരിച്ച് നടക്കാത്തവരാണ് സുപ്രിയയും, പൂർണിമയു൦ , പിന്നെ തന്നെ കാണുമ്പോൾ മാത്രമാണ് ഇവർ താലി ധരിക്കാറുള്ളത് മല്ലിക പറയുന്നു. അതിന്റെ പേരിൽ ഇന്ദ്രജിത്തും, പൃഥ്വിരാജും ഭാര്യമാരെ കളിയാക്കാറുണ്ട്. ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല വേണ്ടല്ലോ. എത്ര പേർ ഇടുന്നുണ്ട് കൃത്യമായി താലിമാല.നടി ചോദിക്കുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്

താൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും. അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞതു കൊണ്ട് ഇവർ കഴുത്തിൽ എടുത്തിട്ടതാണെന്ന് ഇന്ദ്രനും രാജുവും അവരെ കളിയാക്കി പറയും, ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാലയൊക്കെ ധരിച്ചാണ് നടക്കാറ്. ഇപ്പോൾ അങ്ങനെ അല്ലല്ലോ. ചുവപ്പ് സാരിയുടുത്താൽ ചുവപ്പ് കമ്മൽ, ചുവന്ന മാല, ചുവന്ന സ്ട്രാപ്പുള്ള വാച്ച് എന്നൊക്കെയായിപ്പോയല്ലോ. ഇതിന് ഇപ്പോൾ ആരെയാണ്കുറ്റം പറയേണ്ടത്. ആരെയും കുറ്റം പറയാൻ കഴിയില്ലാ

മക്കൾ രണ്ടുപേരും കൊച്ചിയിൽ സെറ്റിൽഡാണെങ്കിലും മല്ലിക സുകുമാരൻ ഇപ്പോഴും ഒറ്റയ്ക്കാണ് താമസം. അതിലാണ് തനിക്ക് സന്തോഷ൦ ,പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ച് കൂടുതൽ സമയം കിട്ടിയിരുന്നു. മാത്രമല്ല മല്ലികയുടെ രണ്ടു മരുമക്കളും ജോലിയെടുക്കുന്നത് സിനിമാ മേഖലയിലാണ്. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും എല്ലാമാണ്. രണ്ടുപേരും തിരക്കേറിയ താരങ്ങളാണ്. ഇരുവരുടെയും ഭാര്യമാരും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്നവരാണ്











