ഈ സിനിമയക്ക് പൃഥ്വിക്ക് അം​ഗീകാരം കിട്ടണമായിരുന്നു, ഇല്ലെങ്കിൽ സങ്കടമായേനെ; മല്ലിക സുകുമാരൻ 

പൃഥ്വിരാജ് എടുത്ത കഷ്ടപ്പാടിനുള്ള അം​ഗീകാരമാണ് ഈ സംസ്ഥാന പുരസ്കാര൦   അമ്മ മല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിക്ക് അവാർഡ് ലഭിക്കാൻ സാധ്യതയുണ്ടെന്നും അവസാന പട്ടികയിൽ പേരുണ്ടെന്നും പറഞ്ഞിരുന്നു, അവാർഡ് കിട്ടാനായി പ്രാർത്ഥിച്ചിരുന്നു. അതുപോലെ  ആടുജീവിതത്തിലെ അഭിനയത്തിന് ​ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഫൈനൽ ലിസ്റ്റിൽ രാജു ഉണ്ട്, മമ്മൂട്ടി ഉണ്ട് എന്നൊക്കെ കഴിഞ്ഞ ദിവസ൦ രാത്രി മുതൽ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു, രാവിലെ ഒരു പത്ത് മണിയൊക്കെ ആയപ്പോഴാണ് പൃഥ്വിരാജിനാണ് അവാർഡെന്ന ഉറപ്പിച്ചത അപ്പോഴൊക്കെ താൻ എഴുപുന്നയിൽ ജോലി തിരക്കിലായിരുന്നുവെന്നും നടി പറയുന്നു.

ഉച്ചയായപ്പോഴേക്കും എല്ലാവരുടെയും മെസേജ് വരാൻ തുടങ്ങി, സത്യം പറഞ്ഞാൽ അവാർ‌ഡ് കിട്ടിയാലും ഇല്ലെങ്കിലും വലിയ  സങ്കടങ്ങളൊന്നും പറയുന്ന ആളല്ല താൻ. എന്നാലിത്തവണ എന്റെ മോൻ‌റെ കഷ്ടപ്പാട് ആലോചിക്കുമ്പോൾ‌ അവനിങ്ങനെ ഒരു അം​ഗീകാരം കിട്ടിയല്ലോ ദൈവത്തിനും, ജൂറിക്കും നന്ദി കൂടാതെ  ഈ അവാർഡ് അവന് ലഭിക്കാൻ കാരണമായ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും നന്ദി പറയുന്നുവെന്നും മല്ലിക  വ്യക്തമാക്കി. ആടുജീവിതത്തിനായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. ഹോം വർക്ക് ചെയ്തു. എന്നാൽ  കുറച്ച് വിമർശനങ്ങൾ വന്നിരുന്നു. അതൊക്കെ എവിടെ നിന്ന് വന്നുവെന്ന് അറിയില്ല, ഈ സിനിമയക്ക് പൃഥ്വിക്ക് അം​ഗീകാരം കിട്ടണമായിരുന്നു. അത്രത്തോളം ഈ സിനിമയ്ക്കായിരാജു  കഷ്ടപെട്ടിട്ടുണ്ടു

കൊറോണ കാലത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ്. ചിത്രത്തിനായി 30 കിലയോളം അവൻ  കുറച്ചു. അതൊക്കെ അഭിനയത്തിന്റെ ഭാ​ഗമായിരുന്നു, ചിത്രത്തിലെ യാത്ര പറയുന്ന രം​ഗമൊക്കെ കണ്ട് കരഞ്ഞുപോയിരുന്നു,അതുപോലെ  ​ഗോകുലിന് ജൂറി പരാമർശം ലഭിച്ചതിലും സന്തോഷമുണ്ട്, വിമർശനങ്ങൾ പറയുന്ന ആളാണ് ഞാൻ. പക്ഷേ ഇതിൽ തന്റെ മകനെ പറ്റി ഒന്നും പറയാനില്ല, ആടുജീവിതം കണ്ട് കരഞ്ഞുപോയി അതുപോലെ  നജീബിനെ നേരിൽ കാണാൻ ആ​ഗ്രഹമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അവാർഡ് പ്രഖ്യാപിച്ച ശേഷമുള്ള പൃഥ്വിരാജിന്റെ പ്രതികരണം ടിവിയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ഈ ചിത്രത്തിൽ രാജുവിന് അവാർ‌ഡ് ലഭിച്ചില്ലായിരുന്നുവെങ്കിൽ സങ്കടമായേനെ എന്നും മല്ലിക സുകുമാരൻ പറഞ്ഞു.