
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മകൻ ദുൽഖറും. ദുല്ഖറിനെക്കാളും ചെറുപ്പം മമ്മൂക്കയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മേക്കോവർ ആണ് മമ്മൂക്ക നിലനിർത്തിപ്പോന്നത്. താരങ്ങളുടെ വാഹനത്തോടുള്ള ഇഷ്ടം നോക്കുകയാണെങ്കില്‍ മുന്‍പന്തിയില്‍ നില്ക്കുക മമ്മൂട്ടിയും ദുല്‍ഖറും തന്നെയായിരിക്കും. പഴയ വാഹനങ്ങളോടും പുതിയ വാഹനങ്ങളോടും എപ്പോഴും പ്രിയം ആണ് ദുല്‍ഖറിന്. പല വാര്‍ത്തകളും നാം സോഷ്യല്‍ മീഡിയയിലൂടെ അറിയാറുമുണ്ട്. ഇപ്പോള്‍ പുതിയ ഒരു കാര്‍ താരം സ്വന്തമാക്കിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡീഷനാണ് താരത്തിന്റെ ഗ്യാരേജില്‍ എത്തിയ പുതിയ രഥം. താരം വാങ്ങിയത് റേഞ്ച് റോവര്‍ വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഓട്ടോബയോഗ്രഫിയുടെ ലോങ്ങ് വീല്‍ ബേസ് മോഡലാണ്. കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മുത്തൂറ്റ് മോട്ടോഴ്സില്‍ നിന്നാണ് മമ്മുട്ടിയും ദുല്‍ഖറും വാഹനം വാങ്ങിയത്. വാഹനത്തിന് 3.5 കോടി രൂപയോളം വിലയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സില്‍ നിന്ന് ഇവര്‍ സ്വന്തമാക്കിയത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.
4.4 ലീറ്റര്‍ ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. ഇരുവരുടേയും താല്പര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്.താരങ്ങളുടെ പുതിയ വാഹനവും ആരാധകര്‍ക്കിടയില്‍ താരമായിരിക്കുകയാണ്.
ഈ വാഹനം ഉള്‍പ്പെടെ നിരവധി മറ്റ് ആഡംബര വാഹനങ്ങളും വിന്റേജ് കാറുകളും താരത്തിന്റെ ഗ്യാരേജില്‍ ഉണ്ട്. റോസെലോ റെഡ് നിറത്തിലാണ് ഈ വാഹനം. 22 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് ഗ്രേ ഫിനീഷിങ്ങ് അലോയി വീല്‍, ബ്ലാക്ക് റൂഫ് എന്നിവ എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നതാണ്.











