വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാവിസ്മയങ്ങൾ മോഹൻലാലും, മമ്മൂട്ടിയും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുന്നു 

മലയാളസിനിമയിലെ മഹാവിസ്മയങ്ങൾ മോഹൻലാലും, മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ  ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെയും  ഉണ്ടായിട്ടില്ലെങ്കിലും മമ്മൂട്ടി കമ്പനിയും ,ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് സോഷ്യൽമീഡിയ  പങ്കുവെച്ച പോസ്റ്റില്‍ ആന്റണി പെരുമ്പാവൂര്‍ നല്‍കിയിരിക്കുന്നത്. ആശീർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’  എന്ന ആണ്  നൽകിയിട്ടുള്ളത് . മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടി കമ്പനിയേയും ആശിര്‍വാദ് സിനിമാസിനെയും ആന്റണി പെരുമ്പാവൂര്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇതോടെ 2 പ്രൊഡക്ഷന്‍ ഹൗസുകളും ചേര്‍ന്ന് പുതിയ സിനിമ ഒരുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയിൽ വച്ചുള്ള ചിത്രങ്ങളാണിത്. മോഹൻലാൽ എടുത്തൊരു സെൽഫിയും ചിത്രങ്ങൾക്കൊപ്പം കാണാം. ചിത്രങ്ങളും അടിക്കുറിപ്പും വൈറലായതോടെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു സിനിമ ഉണ്ടാകുമോ എന്നുള്ള  ആവേശത്തിലാണ്  ആരാധകർ. എന്തായാലും അങ്ങനെ ഒരു സിനിമ ഉണ്ടെങ്കിൽ നിലവില്‍ സംവിധായകനാരെന്നോ ഏത് തരത്തിലുള്ള സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നോ വ്യക്തമല്ല

ഇരുവരും തന്നെയാകുംഈ സിനിമയിലെ നായകന്മാരെന്നാണ് സൂചന. അങ്ങനെയെങ്കില്‍ യുവതാരങ്ങള്‍ അടക്കമുള്ള വമ്പന്‍ സിനിമയായാകും പുതിയ ചിത്രം . നിലവിലെ സാഹചര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തെറിയാന്‍ ഈ പുതിയ സിനിമയ്ക്ക് സാധിക്കും എന്നും ആരാധകർ പറയുന്നു. എന്തായലും ഇപ്പോൾ ഇരുവരുടെയും പുതുചിത്രത്തിന്റെ കാത്തിരിപ്പിലാണ് സിനിമ പ്രേമികളെല്ലാം.