
ഓൺസ്‌ക്രീനിലെ മോഹൻലാൽ – ശ്രീനിവാസൻ കോംബോ ജനങ്ങൾ ഏറെ ആസ്വദിക്കുന്ന ഒന്നായിരുന്നു . എന്നാൽ ശ്രീനിവാസൻ – മമ്മൂട്ടി ഓൺസ്‌ക്രീൻ ബന്ധത്തേക്കാൾ ഇരുവരുടെയും ഓഫ്‌സ്ക്രീനിലാണ് കൂടുതൽ അറിയുന്നത് . മാമ്മോഊട്ടിയും ശ്രീനിവാസനും തമ്മിൽ പലർക്കും അറിയാത്തൊരു അടുപ്പമുണ്ട് .
സിനിമയിൽ പച്ച പിടിക്കും മുമ്പ് ശ്രീനിവാസനെ സാമ്പത്തീകമായി ഏറ്റവും കൂടുതൽ സഹായിച്ചുള്ള താരമാണ് മമ്മൂട്ടി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വിവാഹത്തിന് താലിമാല വാങ്ങാൻ പണമില്ലാതെ വിഷമിച്ചപ്പോൾ മമ്മൂട്ടിയാണ് സഹായിച്ചതെന്ന് പല വേദികളിലും ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മാത്രമല്ല അച്ഛൻ മരിച്ചപ്പോൾ നാട്ടിൽ പോകാൻ പണമില്ലാതെ വിഷമിച്ചപ്പോഴും ശ്രീനിവാസനെ സഹായിച്ചത് മമ്മൂട്ടിയാണ്. എന്നാൽ ഈ കടങ്ങളൊക്കെ താൻ എങ്ങനെ നികത്തിയെന്ന് വെളിപ്പെടുത്തുകയാണ് നടനിപ്പോൾ .
സുറുമിയുടെ കല്യാണത്തിനാണത്രെ മമ്മൂട്ടിയോടുള്ള കടം ശ്രീനിവാസൻ വീട്ടിയത് എന്നാണ് ശ്രീനിവാസ പറയുന്നത്.

“അച്ഛൻ മരിച്ചപ്പോൾ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പോകാൻ ചെലവിന് പണം തന്നത് മമ്മൂട്ടിയാണ്. അഞ്ഞൂറ് രൂപ തന്നു. ഞാനും മമ്മൂട്ടിയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ടെങ്കിലും കൂട്ടാണ് എന്നും മമ്മൂട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ പൈസയ്ക്കെല്ലാം ഞാൻ കണക്ക് സൂക്ഷിച്ചിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു. ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ പുള്ളിയും ചെന്നൈയിലായിരുന്നു താമസം. ഒരിക്കൽ ചെന്നൈയിൽ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ വാങ്ങിയ പൈസയെല്ലാം തിരികെ തരട്ടേ… ഇപ്പോൾ എന്റെ അടുത്ത് അത് തിരികെ തരാനുള്ള വകുപ്പുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വേണ്ട… അവിടിരിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും പണം വാങ്ങിയത് തിരികെ തരട്ടേയെന്ന് ഒന്ന്, രണ്ട് പ്രാവശ്യം ഞാൻ ചോദിച്ചിരുന്നു. പക്ഷെ പുള്ളി വാങ്ങാൻ കൂട്ടാക്കിയില്ലയെന്നും അങ്ങനെ പുള്ളിയുടെ മൂത്ത മോളുടെ കല്യാണം വന്നു. സുറുമിയുടെ കല്യാണത്തിന്റെ തലേദിവസം ഞാൻ ഒരു സ്വർണ്ണ കോയിൻ വാങ്ങിച്ചു. ശേഷം പുള്ളിയേയും മോളെയും വിളിച്ച് നിർത്തി സമ്മാനമായി അത് കയ്യിൽ കൊടുത്തുവെന്നും ശ്രീനിവാസൻ പറയുന്നു. എന്റെ സമാധാനത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. കൊടുത്തപ്പോൾ എനിക്ക് സമാധാനമായി എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
‘മഴയത്തും മുമ്പേ’ അടക്കം ശ്രീനിവാസൻ എഴുതിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ മമ്മൂട്ടി നായകവേഷം ചെയ്തിട്ടുണ്ട്. മഴയെത്തും മുമ്പേയുടെ കഥ പറഞ്ഞപ്പോൾ മമ്മൂട്ടി തന്നെചീത്ത വിളിച്ച കഥയും ഇതേ അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് മമ്മൂട്ടിയോട് മഴയത്തും മുമ്പേയുടെ കഥ പറഞ്ഞത്. കഥ കേട്ട് കഴിഞ്ഞതും മമ്മൂട്ടി എന്നെ കുറേ ചീത്ത പറഞ്ഞുവെന്നും അത് പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. നേരത്തെ ഒരു കഥയുണ്ടാക്കിയിട്ട് തങ്ങളായിട്ട് അത് വേണ്ടെന്ന് വെച്ചിരുന്നു. അതിനായി അദ്ദേഹത്തില്‍ നിന്നും ഡേറ്റും വാങ്ങിയിരുന്നു. അത് നടക്കാത്തതിന്റെ ദേഷ്യമായിരുന്നു മമ്മൂട്ടിക്ക് എന്നും ഇത്രയും നല്ലൊരു കഥ വേണ്ടെന്ന് വെച്ചിട്ട് ഇപ്പോള്‍ കൊണ്ടുവന്ന കഥയാണോ ഇതെന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും സ്‌നേഹ കൂടുതല്‍ കൊണ്ടാണോ അതോ ദേഷ്യ കൂടുതൽ കൊണ്ടാണോ അന്ന് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നാണ് ശ്രീനിവാസൻ വ്യകത്മാക്കിയത്.
മുൻപും മമ്മൂട്ടയെക്കുറിച്ചുള്ള അനുഭവങ്ങൾ ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയായി പലപ്പോഴും ഏറ്റുമുട്ടുമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം നല്ല തിരക്കഥകളും സിനിമകളും ചർച്ചാ വിഷയമാകുന്ന വേളകളിലെല്ലാം മലയാളികൾ ഓർക്കാറുള്ള പേരാണ് ശ്രീനിവാസൻ എന്നത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്നിട്ടുള്ളവയെല്ലാം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ചിന്തിപ്പിക്കുന്ന സിനിമകളാണ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ശ്രീനിവാസൻ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ സജീവമല്ല.
ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് കാരണം. സിനിമയിൽ വീണ്ടും സജീവമായിരുന്നുവെങ്കിലെന്ന് മലയാളികൾ ആഗ്രഹിക്കുന്ന പ്രതിഭകളിൽ ഒരാളാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ. വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ഇടയ്ക്കൊക്കെ കുടുംബസമേതവും അല്ലാതെയും അഭിമുഖങ്ങളിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെടാറുണ്ട്. അഭിമുഖങ്ങൾക്കിടയിൽ തന്റെ സിനിമാനുഭവങ്ങൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന നടൻ കൂടിയാണ് ശ്രീനിവാസൻ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള പല അനുഭവങ്ങളും അദ്ദേഹം തുറന്നു പറയാറുമുണ്ട്. അത്തരത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവമാണ് അദ്ദേഹം ഇപ്പോൾ പങ്കുവെച്ചത്.











