
ഹേമകമ്മീട്ടി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മമ്മൂട്ടിക്കെതിരെ വലിയ ആരോപണങ്ങൾ ആണ് വരുന്നത് . നടൻ തിലകനെ സിനിമകളിൽ നിന്ന് മമ്മൂട്ടി മാറ്റിനിർത്താൻ ശ്രമിച്ചു എന്നായിരുന്നു, തിലകന്റെ മകളും തിലകന്റെ ആത്മ സുഹൃത്തും ഇത് ശരി വെച്ചുകൊണ്ടുള്ള പ്രസ്താവനകളും മാധ്യമങ്ങൾക്ക് മുന്നിൽ നടത്തി. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച്എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എസ് എൻ സ്വാമി. തനിക്കറിയാവുന്ന മമ്മൂട്ടി ആരെയും സിനിമയിൽ നിന്ന് ഒഴിവാക്കുന്ന ആളല്ലെന്നും തിലകന് വിലക്കേർപ്പെടുത്തിയ സമയത്ത് നേരറിയാൻ സിബിഐ എന്ന സിനിമയിലേക്ക് തിലകന്റെ പേര് നിർദ്ദേശിച്ചത് മമ്മൂട്ടിയാണ് സ്വാമി പറയുന്നു.

വ്യക്തിപരമായ വിരോധം കൊണ്ട് ഏതെങ്കിലും ഒരാളെ സിനിമയിൽ നിന്നും ഒഴിവാക്കുന്ന ആളല്ല മമ്മൂട്ടി, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താൻ ശ്രദ്ധിച്ചത് മമ്മൂട്ടിയെ പറ്റി വന്ന വാർത്തകളാണ്. മമ്മൂട്ടി തിലകനെതിരെ പ്രവർത്തിച്ചുവെന്നും അദ്ദേഹത്തെ വർക്ക് ചെയ്യാൻ അനുവദിച്ചില്ല എന്നും പലരും പറയുന്നത് കേട്ടു. ആ കഥകളൊന്നും ശരിയല്ല. അത് നന്നായി അറിയുന്ന ആളാണ് താൻ എന്നും സ്വാമി പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം നാല്പതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളാണ് താൻ . മമ്മൂട്ടി എന്ന മനുഷ്യന്റെ മനസ്സ് തന്റെ അത്രയും ആർക്കും അറിവ് ഉണ്ടാവില്ല,നേരറിയാൻ സിബിഐയുടെ സീൻ താനും മമ്മൂട്ടിയും ഒരുമിച്ചിരുന്നാണ് വായിച്ചത്. സിനിമയിൽ കാപ്ര എന്ന ഒരു കഥാപാത്രമുണ്ട്. അത് തിലകനാണ് ചെയ്തത്. തിലകന് ആ സമയം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തെ വിളിച്ചാൽ പ്രശ്നം ഉണ്ടാകുമോ എന്നുള്ള സംശയം ഞങ്ങൾക്ക് ഉണ്ടായിരുന്നു. മാത്രമല്ല, മണിച്ചിത്രത്താഴിലെ കഥാപാത്രത്തിനോട് സാമ്യമുള്ള കഥാപാത്രം ആയിരുന്നു നേരറിയാൻ സിബിഐയിലേത്. പക്ഷേ കഥ വായിച്ചശേഷം ഈ കഥാപാത്രം തിലകൻ തന്നെ ചെയ്യണം എന്ന് മമ്മൂട്ടിയാണ് പറഞ്ഞത്. ആരും പറഞ്ഞില്ലെങ്കിൽ മമ്മൂട്ടി തന്നെ അദ്ദേഹത്തെ വിളിക്കാമെന്നും മമ്മൂട്ടി പറഞ്ഞതായും എസ എൻ സ്വാമി വ്യക്തമാക്കി. അങ്ങനെയുള്ള മമ്മൂട്ടി തിലകനെ ഒഴിവാക്കാൻ ശ്രമിച്ചു എന്നത് വാസ്തവ വിരുദ്ധമാണ്”..ഞങ്ങൾക്ക് മടിയുണ്ടായിട്ടും സിബിഐയിലേക്ക് തിലകനെ വിളിച്ചത് മമ്മൂട്ടിയാണ്. ഈ കഥാപാത്രം നന്നാകണമെങ്കിൽ തിലകൻ തന്നെ ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞു. പ്രൊഫഷണലായ ഒരു നടനാണ് മമ്മൂട്ടി. അങ്ങനെയുള്ള അദ്ദേഹം ഒരാളെ വേണ്ട എന്നു പറയുന്നത് തനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. സിനിമയിൽ നിന്ന് ഒരാളെ പോലും മമ്മൂട്ടി മാറ്റിനിർത്തിയതായി തനിക്കറിയില്ല. വ്യക്തിവിരോധം കൊണ്ട് ആരെയും മമ്മൂട്ടി മാറ്റി നിർത്തിയിട്ടില്ല എന്നും എസ് എൻ സാമി പറഞ്ഞു.











