സിനിമ മേഖലയിൽ മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് പല സംസാരങ്ങളും ഉണ്ടാകാറുണ്ട്

നടൻ മമ്മൂട്ടിയെക്കുറിച്ച് സിനിമാ ലോകത്ത് പല അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നാണ് പൊതുവെയുള്ള വിമർശകരുടെ വാദം. പെട്ടെന്ന് ദേഷ്യം വരുന്ന, അതിലും വേഗത്തില്‍ അത് മറക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടി. എന്നാൽ മമ്മൂ‌ട്ടി അങ്ങനെയല്ല ദേഷ്യമുണ്ടെങ്കിലും ഒപ്പം പ്രവർത്തിക്കുന്നവരോട് അനുകമ്പയുള്ള നടനാണ് മമ്മൂട്ടിയെന്ന് പല സഹപ്രവർത്തകരും അഭിപ്രായപ്പെട്ടു. ഈയടുത്തു പുറത്തുവരുന്ന പ്രൊമോഷൻ പരിപാടികളിലൊക്കെ വളരെ കൂളായി മറുപടി നൽകുന്ന മമ്മൂട്ടിയെ ആണ് കാണാറുള്ളത്. എന്ത് തന്നെയായാലും വളരെ ജെനുവിനായ ,റിയലായ ഒരു മനുഷ്യനാണ് മമ്മൂട്ടി എന്നതിൽ തർക്കമില്ല. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. മമ്മൂട്ടിമായി വർഷങ്ങൾ നീണ്ട സൗഹൃദം സുരേഷ് കൃഷ്ണയ്ക്കുണ്ട്. ഒരു ഓൺലൈൻ മീഡിയയുമായുള്ള അഭിമുഖത്തിലാണ് സുരേഷ് കൃഷണ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്. മമ്മൂക്കയുടെ കൂടെ ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുരേഷ് കൃഷ്ണ പറയുന്നു. അദ്ദേഹം ആരെയും റെക്കമന്റ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നില്ല. പക്ഷെ അദ്ദേഹത്തെ കംഫർട്ടബിളാക്കാൻ വേണ്ടി കുറച്ച് പേരെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാറുണ്ട് എന്നും താൻ അങ്ങനെ വീണ് പോയതാണോ എന്നറിയില്ല എന്നും സുരേഷ്‌കൃഷ്ണ പറയുന്നു.

മമ്മൂക്കയോടൊപ്പം ഇരുന്നാൽ ഒരുപാട് സംസാരിക്കാനും കഥകൾ കേൾക്കാനുമുണ്ടാകും. ഒരുപാട് എക്സ്പീരിയൻസുള്ള ആളാണ്. ഏത് വിഷയമെടുത്തിട്ടാലും അതിനെക്കുറിച്ച് മമ്മൂട്ടി സംസാരിക്കും.പെട്ടെന്ന് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെങ്കിലും അഞ്ച് മിനുട്ട് കൊണ്ട് തന്നെ പുള്ളിയെ ശാന്തനാക്കാൻ പറ്റിയിട്ടുണ്ട്. ലൊക്കേഷനിൽ പുള്ളി മൂഡ് ഓഫ് ആയേക്കും. പക്ഷെ തന്നോട് ദേഷ്യപ്പെടില്ല. എന്തെങ്കിലും കാര്യത്തിൽ ശാസിക്കും. നമ്മുടെ വീട്ടിലെ ഏട്ടൻ വഴക്ക് പറയുന്നത് പോലെയാണ് അതെന്നും അത് രണ്ട് മിനുട്ടിൽ തീരുകയും ചെയ്യും. ഇഷ്ട‌മുള്ള ആളുകളോടെ പുള്ളി അങ്ങനെ പറയൂവെന്നും വളരെ ഇമോഷണലായ വ്യക്തിയാണ് മമ്മൂട്ടിയെന്നും സുരേഷ് കൃഷ്ണ പറയുന്നു. അതിനെ എല്ലാവരും ജാഡയും അഹങ്കാരവുമെന്നൊക്കെ പറയും. താനൊക്കെ വളരെ ഇമോഷണലായ മമ്മൂക്കയെ കണ്ടിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് വരെ മമ്മൂട്ടി ഇമോഷണലാവുമെന്നും അത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ വേറെ ആളാവുമെന്നും അകത്ത് വളരെ കുഞ്ഞ് മനസാണ് മമ്മൂട്ടിക്കെന്നും സുരേഷ് കൃഷ്ണ പറയുന്നു. തന്റെ കല്യാണ സമയത്ത് മോഹൻലാൽ മേജർ രവിയുടെ പടത്തിനായി കാശ്മീരിലായിരുന്നു. എന്നാല മമ്മൂട്ടി വരുമെന്ന് ഉറപ്പിച്ച് പറ‍ഞ്ഞിരുന്നു. പൊള്ളാച്ചി കഴിഞ്ഞ് ഏഴ് മണിക്കൂർ യാത്ര ചെയ്യേണ്ട സ്ഥലത്ത് രഞ്ജിത്തിന്റെ പ‌ടത്തിന്റെ ഷൂട്ട് നടക്കുകയാണ് എന്നും പ്രജാപതി എന്ന സ്‌നിമയാണെന്ന് തോന്നുന്നുവെന്നും സുരേഷ് കൃഷ്ണ ഓർക്കുന്നു. തലേദിവസമാണ് മമ്മൂക്ക വിളിച്ച വരാൻ പറ്റില്ലെന്ന് വിളിച്ച് പറയുന്നത്.

വരുവാണേൽ മൂന്നു ദിവസത്തെ ഷൂട്ടിം​ഗ് ബ്രേക്ക് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. കുഴപ്പമില്ലെന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞുവെന്നും സുരേഷ് കൃഷ്ണ പറയുന്നുണ്ട്. രാത്രി പത്ത് മണിയായപ്പോൾ ഫോണിൽ രണ്ട് മിസ്ഡ് കോൾ. തിരിച്ച് വിളിച്ചപ്പോൾ എല്ലാം ഓക്കെയല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. എല്ലാം ഓക്കെയാണ്, പിന്നെ മമ്മൂക്ക വരാത്ത വിഷമം ഉണ്ടായിരുന്നുവെന്നും പറഞ്ഞു. മമ്മൂക്കയുടെ കാലിൽ തൊട്ട് അനു​ഗ്രഹം വാങ്ങിക്കാൻ താനും ഭാര്യയും സ്വപ്നം കണ്ടിരുന്നു, അത് നടന്നില്ല എന്ന വിഷമമേയുള്ളൂ എന്ന് പറഞ്ഞു. ഡാ നീ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂർവം അങ്ങനെ ചെയ്യുമോ എന്നു സങ്കടം സഹിക്കാൻ പറ്റാതെ മമ്മൂക്ക പറഞ്ഞെന്നും സുരേഷ് കൃഷ്ണ ഓർത്തു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് കൃഷ്ണ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം തുടരെ സിനിമ ചെയ്തിട്ടുണ്ട്. അതേസമയം ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസായ സിനിമ. ടിനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക റിലീസിനൊരുങ്ങുകയുമാണ് .