എന്റെ സിനിമയിൽ വടിവേലുവിന് വരാൻ കഴിഞ്ഞില്ല,പകരം ഞാൻ ആണ് കലാഭവൻ മണിയുടെ പേര് പറഞ്ഞത്, മണിക്ക് അപകടം ഉണ്ടായതിന് കുറിച്ചും മമ്മൂട്ടി പറയുന്നു

മണിയെ ആദ്യം വിളിച്ചപ്പോൾ തമിഴ് അറിയില്ലെന്ന് പറഞ്ഞു മണി സിനിമ ഒഴിവാക്കാൻ നോക്കി,മമ്മൂട്ടി

ഭാരതി സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മറുമലര്‍ച്ചി, ഈ ചിത്രത്തിൽ വടിവേലുവിന് പകരം താൻ കൊണ്ടുവന്ന നടനാണ് കലാഭവൻ മണിയെന്നും നടൻ മമ്മൂട്ടി പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തമിഴ് സിനിമയായ “മറുമലർച്ചി”യിൽ വടിവേലുവിന് വരാൻ കഴിയാതെ വന്നപ്പോൾ ഞാൻ തന്നെ കലാഭവൻ മണിയുടെ പേര് സൂചിപ്പിച്ചു മമ്മൂട്ടി പറയുന്നു. ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയം. വടിവേലുവിന് അതിലൊരു വേഷമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അസൗകര്യം.

അദ്ദേഹത്തിന് അസൗകര്യം ഉണ്ടായതിനാൽ പകരക്കാരനെ തിരയുകയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ,ഞാൻ മണിയുടെ പേര് സൂചിപ്പിച്ചതോടൊപ്പം, വിളിച്ചുവരുത്തിയശേഷം അയാൾക്ക് വേഷം നൽകാതെ വിടരുത്, അയാൾ മലയാളത്തിലെ തിരക്കുള്ള നടനാണ്, എന്ന നിബന്ധനയും വച്ചു മമ്മൂട്ടി പറയുന്നു.അവർ മണിയെ ആദ്യം വിളിച്ചപ്പോൾ തമിഴ് അറിയില്ലെന്ന് പറഞ്ഞു മണി ഒഴിവാക്കാൻ നോക്ക.

എന്നാൽ ഞാന്‍ വിളിച്ചപ്പോള്‍ മണി പറന്നെത്തി, ഷൂട്ടിംഗ് സമയത്ത് കലാഭവൻ മണിക്ക് ഒരു അപകടം സംഭവിച്ചു, അതിനെക്കുറിച്ചും മമ്മൂട്ടി പറയുന്നു. മറുമലര്‍ച്ചിയില്‍ തെങ്ങ് കയറുന്ന ഒരു രംഗമുണ്ട്. എന്നാൽ ആ സമയത്ത് തെങ്ങിൽ നിന്ന് വീണ് മണിയുടെ കാൽ ഉളുക്കി,എങ്കിലും, മണി അത് വകവയ്ക്കാതെ അഭിനയം തുടർന്നു, മമ്മൂട്ടി പറയുന്നു. കൂടാതെ തമിഴിന് ശേഷം തെലുങ്കിലേക്ക് ക്ഷണം വന്നപ്പോള്‍ മണി എന്നെ വിളിച്ചു. ധൈര്യമായി സ്വീകരിക്കാനാണ് ഞാന്‍ പറഞ്ഞത് എന്നും മമ്മൂട്ടി പറയുന്നു.