
നടൻ മമ്മൂട്ടി ‘വടക്കൻ വീരഗാഥ’ എന്ന ചിത്രത്തെക്കുറിച്ചും, എം ഡി വാസുദേവൻ നായരെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മലയളത്തിന്റെ ഒരു ഓണലൈൻ ചാനൽ അഭിമുഖത്തിൽ.വടക്കന്‍ പാട്ടുകളുടെ പൊളിച്ചെഴുത്താണ് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം, ചന്തുവിന്റെ ഭാഗത്തുനിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കന്‍ വീരഗാഥ ശ്രമിച്ചത്,എം.ടി.യുടെ തൂലികയില്‍ പിറന്ന ശക്തമായ ചലച്ചിത്രകാവ്യം അതായിരുന്നു ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം. ചന്തുവിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ സിനിമയ്ക്കായൊരു തലം സൃഷ്ടിക്കുകയെന്ന വലിയൊരു സാഹസമാണ് അദ്ദേഹം നടത്തിയത്, മമ്മൂട്ടി പറയുന്നു.

ചന്തുവിന്റെ ഭാഗത്തുനിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കന്‍ വീരഗാഥ ശ്രമിച്ചത്. ഇത്തരത്തിലൊരു വേഷത്തേയും സിനിമയേയും കുറിച്ചുകേട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്, മമ്മൂട്ടി പറയുന്നു. അതേസമയം നടൻ എം ഡി വാസുദേവൻ നായരെ കുറിച്ച് പറയുന്നത്, അദ്ദേഹം തനിക്ക് ഗുരുതുല്യനും താന്‍ എം.ടിയുടെ കടുത്ത ആരാധകനുമാണെന്നുമാണ് മമ്മൂട്ടി പറയുന്നത്
കൂടാതെ എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ലായിരുന്നു. നിരുപാധികം അംഗീകരിക്കുക മാത്രം. എന്റെ സിനിമാ പ്രവേശത്തിന് മുമ്പ് കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിന്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടി പറയുന്നു.












