മംമ്തയ്ക്ക് സംഭവിച്ചത് തന്നെ ജ്യൂവലിനും; വിവാഹ മോചനത്തിന് പിന്നാലെ വന്ന കാൻസർ

കാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച രണ്ട് മലയാളീ നടിമാരാണ് മംമ്ത മോഹൻദാസും ജുവൽ മേരിയും. അവർ അവരുടെ അതിജീവന കഥകൾ ഈ ലോകത്തോട് പങ്കിട്ടിട്ടുള്ളതുമാണ്. ഇരുവരുടേയും ജീവിതങ്ങൾ തമ്മിൽ ഒരു സാമ്യതയുണ്ട്. രണ്ടുപേരുടെയും വിവാഹബന്ധം വേർപെടുന്നത് കാൻസർ എന്ന മഹാമാരിയുടെ കടന്ന് വരവിന്റെ കാലഘട്ടത്തിണ്.

പതിനെട്ട് കീമോയും ഒരു സർജറിയും നടക്കുന്ന സമയത്ത് പോലും സിനിമയിൽ അഭിനയിച്ചയാളാണ് മംമ്ത മോഹൻദാസ്. ടു കൺട്രീസിന്റെ ഷൂട്ടിങ് കാനഡയിൽ നടക്കുന്ന സമയത്തും അവർ അവിടെ നിന്ന് അമേരിക്കയിൽ പോയി കീമോ എടുത്ത് തിരികെ വരാറുണ്ടായിരുന്നു. മംമ്ത മോഹൻദാസ് സിനിമയിലൂടെയും പിന്നണി ​ഗാനാലാപനത്തിലൂടെയുമാണ് പ്രശസ്തിയിൽ എത്തിയത്. മംമ്ത അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. പാടിയ പാട്ടുകളും ​ഹിറ്റുകളാണ്. എന്നാൽ ജുവൽ മേരി സിനിമ നടി എന്നതിനേക്കാൾ അവതാരക എന്ന നിലയിലാണ് പ്രശസ്തയായത്. അടുത്തിടെയാണ് കാൻസറിനെ അതിജീവിച്ച കഥ ജുവൽ വെളിപ്പെടുത്തിയത്. ജുവൽ മേരി ചികിത്സ ആരംഭിച്ചശേഷം സിനിമാ രം​ഗത്ത് നിന്നും പൂർണ്ണമായും മാറി നിന്നു. തെൈറോയ്ഡ് കാൻസർ മൂലം ശബ്ദം പൂർണ്ണമായും നിലച്ചതും മുഖത്തുണ്ടായ രൂപ മാറ്റവുമാണ് കാരണം.

കുറച്ച് സിനിമകളിൽ മാത്രമെ ജുവൽ മേരിക്ക് അഭിനയിക്കാൻ സാധിച്ചുള്ളു. ഡിഫോർ ഡാൻസിൽ അവതാരകയായിട്ടായിരുന്നു ജുവലിന്റെ കടന്ന് വരവ്. മത്സരാർത്ഥികൾക്കും കാണികൾക്കും ഒരു പോസിറ്റീവ് എനർജി നൽകുന്നതായിരുന്നു അവരുടെ അവതരണ ശൈലി. പിന്നീട് പത്തേമാരിയിൽ മമ്മൂട്ടിയുടെ നായികയായി സലീം അഹമ്മദ് ജുവലിനെ കാസ്റ്റ് ചെയ്തു. ബിഎസ്ഇ നഴ്സിങ് പൂർത്തിയാക്കിയ ജുവൽ വിദേശ ജോലിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്കും മിനിസ്ക്രീനിലേക്കും എത്തിയത്. അവതാരകയായി തിളങ്ങി നിൽക്കുന്നതിന് ഇടയിലാണ് ടെലിവിഷൻ ഷോകളുടെ പ്രൊഡ്യൂസറായ ജെൻസൺ സക്കറിയയുമായി ജുവൽ പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തിൽ കലാശിച്ചു.

ആദ്യ കാലങ്ങളിൽ ജീവിതം സന്തോഷപൂർണമായിരുന്നു. എന്നാൽ ജീവിതം മുന്നോട്ട് പോകവെ പതുക്കെ ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങളുണ്ടായി. അവസാനം ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചു. വലിയ നിയമപോരാട്ടത്തിൽ വിവാഹമോചനം നേടി. വിവാഹമോചനത്തിന് വർഷങ്ങൾ എടുത്തു. ആ സമയത്തുണ്ടായ സ്ട്രെസ് ആയിരിക്കാം രോ​ഗത്തിന് കാരണമായതെന്ന് ജ്യൂവൽ പറഞ്ഞിട്ടുണ്ട്