
ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചയാള്‍ക്ക് നഷ്ടപ്പെട്ടത് 75000 രൂപ. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിക്കാണ് പണം നഷ്ടമായത്. ഒരു മള്‍ട്ടിനാഷണല്‍ ഇ-കൊമേഴ്സ് സൈറ്റിന്റെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്കായിരുന്നു 45കാരനായ രൂപേന്ദര്‍ കുമാര്‍ വിളിച്ചത്. ഇയാള്‍ ജനുവരി 13ന് ഒരു സ്മാര്‍ട്ട്ഫോണിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 17്ന് അയാള്‍ക്ക് ഒരു സന്ദേശം വന്നു. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സ്മാര്‍ട്ട് ഫോണ്‍ തിരിച്ചു അയച്ചയാള്‍ക്ക് തന്നെ തിരിച്ചുപോയെന്ന്.

ഇതോടെ സംഭവമെന്താണെന്ന് അറിയാന്‍ അദ്ദേഹം ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഒരു കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു. ഫോണിനായി നല്കിയ പണം തിരികെ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം നല്കി. രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിളിച്ചയാള്‍ നെറ്റ്വര്‍ക്ക് പ്രശ്നത്തിന്റെ പേരില്‍ കുമാറിന് വിളിക്കാന്‍ മറ്റൊരു നമ്പര്‍ നല്കി.
customer care
രണ്ടാമത്തെ കോളിനിടെ, വിളിക്കുന്നവര്‍ക്ക് തന്റെ ഫോണിലേക്ക് റിമോട്ട് ആക്സസ് നല്കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇയാള്‍ രൂപേന്ദറിനോട് ആവശ്യപ്പെട്ടു. ‘വിളിച്ചയാള്‍ എന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും മൂന്ന് ഇടപാടുകളിലായി 74,966 രൂപ എന്റെ അക്കൗണ്ടില്‍ നിന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു,’ കുമാര്‍ പരാതിയില്‍ പറഞ്ഞു.
അതേസമയം ആളുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ തിരയുന്നതിനു പകരം ഇന്റര്‍നെറ്റില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ക്കായി തിരയുന്നു, ഈ വ്യാജ നമ്പറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു,’ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.











