ഡബ്സീ വീണ്ടും തരം​ഗം തീർക്കുന്നു; മന്ദാകിനി’യിലെ വട്ടേപ്പം കരോൾ റാപ്പ് ഗാനം, ഏറ്റെടുത്ത് ആരാധകർ

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവ്വഹിൽക്കുകയും ചെയ്യുന്ന ചിത്രമായ ‘മന്ദാകിനി’യിലെ ആദ്യത്തെ ഗാനമായ വട്ടേപ്പം റാപ്പ് സോങ് പുറത്തിറങ്ങി. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്സീയുടെ ആവേശത്തിലെ ഹിറ്റ് ഗാനം ‘ഇല്ലുമിനാറ്റി’ കഴിഞ്ഞ് അടുത്ത ഹിറ്റ് ആയിട്ടാണ് പ്രേക്ഷർ ഈ ഗാനം കാണുന്നത്. പാട്ട് പുറത്തിറങ്ങി ഇതിനോടകം ലഭിക്കുന്ന പ്രേക്ഷകരുടെ അഭിപ്രായം ആ തരത്തിലാണ് മുന്നോട്ട് പോവുന്നത്.

ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.
ഒട്ടനവധി ഹാസ്യ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ അൽത്താഫ് സലിം, അത് പോലെ തന്നെ സുലൈഖ മൻസിൽ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത അനാർക്കലി മരിക്കാറുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ‌‌‌

അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്‌ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്‌സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്‌സ്‌ക്യൂറ എന്ററേറ്റൻമെന്റ്‌സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.