മുട്ടിയ വാതിലുകൾ അവസരത്തിനു വേണ്ടി ആര്‍ക്കെങ്കിലും തുറന്നു കൊടുത്തിട്ടുണ്ടോ ? മനീഷയോട് അവതാരകൻ !

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരുടെ തുറന്നു പറച്ചിലുകളും സിനിമ ലോകത്തെയാകെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു . ഇതിനു മുൻപും പല ഇന്റർവ്യൂകളിലും നടിമാർ നടത്തിയ തുറന്നു പറച്ചിലുകളും ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് .
കുറച്ച് നാൾ മുൻപ് കിടന്നു കൊടുത്തിട്ടാണോ സിനിമയിലേക്ക് അവസരം ലഭിച്ചത് എന്ന ഒരു നടിയോടുള്ള അവതാരകയുടെ  ചോദ്യം വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ അതിനു സമാനമായ ഒരു സംഭവം വീണ്ടും ഉണ്ടായിരിക്കുകാണ്.
കഴിഞ്ഞ ദിവസം ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ബിഗ്ഗ്‌ബോസ് താരവും ഗായികയുമായ മനീഷയോടുള്ള ഒരു അവതാരകന്റെ ചോദ്യവും അതിനു മനീഷ നൽകിയ മറുപടിയുമാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുട്ടിയ വാതിലുകൾ അവസരത്തിനു വേണ്ടി ആര്‍ക്കെങ്കിലും തുറന്നു കൊടുത്തിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍ മനീഷയോട് ചോദിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ കുറിച്ചായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിൽ മനീഷയോട് ചോദിച്ചത്. അവതാരകന്റെ ചോദ്യം ഇങ്ങനെയായിരുന്നു;… ‘പല സ്റേജ്ജ് പ്രോഗ്രാമുകളും അറ്റൻഡ് ചെയ്തു നല്ല ബന്ധങ്ങൾ ചേച്ചിക്കുണ്ട് എന്നിരുന്നാലും കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കാൻ ചേച്ചിക്ക് പറ്റാത്തതുകൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. മുട്ടുന്ന കാലഘട്ടമായതുകൊണ്ട് കണക്ട് ചെയ്‌തു ചോദിക്കുവാണ് ആരെങ്കിലും മുട്ടറിയപ്പോൾ ചേച്ചിയുടെ നിലനിൽപ്പിനും അവസരത്തിനും വേണ്ടി വാതിൽ തുറന്നു കൊടുത്തിട്ടുണ്ടോ എന്നായിരുന്നു അവതാരകൻ മനീഷയോട് ചോദിച്ചത്.’
എന്ത് ഊള ചോദ്യമാണ് ചോദിച്ചത് എന്നായിരുന്നു ചോദ്യം കേട്ടയുടൻ മനീഷയുടെ മറുപടി. അവസരത്തിന് വേണ്ടി തുറന്നിരുന്നെങ്കിൽ താനിപ്പോൾ തന്റെ നൂറാമത്തെ സിനിമ ഇവിടെ ആഘോഷിച്ചേനെയെന്നും അങ്ങനെയാണെങ്കിലും അവസരങ്ങൾ ഇല്ലാതെ മനീഷ എന്ന ആര്ടിസ്റ് ഇവിടെ ഇരിക്കില്ലയെന്നും പറഞ്ഞുകൊണ്ട് അവതാരകന് തക്കതായ മറുപടിയും മനീഷ നൽകുന്നുണ്ട്.
അഭിമുഖം എന്ന് പറഞ്ഞ് ഇവിടെ കൊണ്ടിരുത്തിയിട്ട് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഇപ്പോൾ കൂടുതലാണ് എന്നും അതെനിക്ക് പലവട്ടം മനസ്സിലായിട്ടുണ്ട്, വൈറലാവാൻ വേണ്ടിയാണോ എന്നറിയില്ല, പക്ഷെ എന്നെ പോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ലയെന്ന് പറഞ്ഞ് കൊണ്ട് അജിൻ എന്ന അവതാരകനെ വിമർശിക്കുകയും ചെയ്യുന്നുണ്ട് മനീഷ.
അത്തരത്തിലുള്ള ചോദ്യത്തിന്റെ പോലും അവശ്യമില്ലെന്നാണ് മനീഷ പറയുന്നത്. നിന്റെ അമ്മയോടോ പെങ്ങളോടോ നീ ഇത്തരത്തില്‍ സംസാരിക്കുമോ എന്നും മനീഷ അവതാരകനോട് ചോദിക്കുന്നു.  എന്റെ അമ്മയും പെങ്ങളും സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും അവരെ ഇപ്പോള്‍ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിടേണ്ട ആവശ്യമെന്താണെന്നും അവതാരകന്‍ തിരിച്ച് ചോദിക്കുന്നുണ്ട് . ഞാന്‍ ചോദിച്ചത് മനീഷ എന്ന നടിയെക്കുറിച്ചാണ്. അമ്മയെക്കുറിച്ച് അല്ലെന്നും അവതാരകൻ സൂചിപ്പിച്ചു.
എന്നാല്‍ അവതാരകന്റെ അനാവശ്യ ചോദ്യത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടി പറഞ്ഞ മനീഷ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി അപ്പോള്‍ തന്നെ കൊടുക്കണം, അവന്റെ കരണം തീർത്ത് ഒരു അടി കൊടുത്തിട്ടുവേണം സംസാരിക്കാൻ എന്നൊക്കെയാണ് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. മനീഷ ചെയ്തതാണ് ശരി. മുന്‍പും കിടന്ന് കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യങ്ങള്‍ വന്നത് വലിയ വിവാദമായിരുന്നു.
അതറിഞ്ഞിട്ടും ഇവനൊന്നും വിവരം വന്നിട്ടില്ല. ചില സമയത്തു ഇവന്റെ ഊള ചോദ്യം കേള്‍ക്കുമ്പോള്‍ എടുത്തിട്ട് ഇടിക്കാന്‍ തോന്നും. റീച്ച് കിട്ടാന്‍ വേണ്ടി എന്തും ചോദിക്കും. കൂട്ടി കൊടുത്ത കഥയും കിടന്ന കഥയും അറിയാന്‍ ഭയങ്കര താല്പര്യം ഉള്ള അവതാരകൻ, സ്വന്തം തള്ളയെ തുമ്മിപ്പിച്ചപ്പോള്‍ കുറച്ചു ആശ്വാസം ആയെന്ന് തോന്നുന്നു. ചേച്ചി എടുത്ത് ഭിത്തിയില്‍ ഒട്ടിച്ചു എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്. സിനിമാ ലൊക്കേഷനുകളില്‍ നടിമാരുടെ മുറിയുടെ വാതിലില്‍ തട്ടി വിളിക്കുന്നതിനെ കുറിച്ചടക്കം ഒരുപാട് വെളിപ്പെടുത്തലുകള്‍ വന്നു. അത്തരത്തിലുള്ള ചോദ്യമാണ് ഇപ്പോൾ മനീഷയും നേരിട്ടത്.
ഗായിക എന്ന നിലയിലാണ് മനീഷ ശ്രദ്ധിക്കപ്പെടുന്നത്. പ്രമുഖര്‍ക്കൊപ്പം പാടിയിട്ടുള്ള താരം ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലും മനീഷ പങ്കെടുത്തിരുന്നു. ഇതിലൂടെയും ജനപ്രീതി പിടിച്ച് പറ്റാന്‍ സാധിച്ചു. ഗായിക, അഭിനേത്രി എന്നതിലുപരി നടി മനീഷ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വന്നതോടെയാണ്. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി മാറാന്‍ മനീഷയ്ക്ക് സാധിച്ചിരുന്നു.