
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായി നിൽക്കുന്ന താരമാണ് നടൻ മണിക്കുട്ടൻ. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ വിജയി കൂടിയാണ് മണിക്കുട്ടന്‍. ബിഗ്ഗ്‌ബോസ് എന്ന ഷോ ഏറ്റവും കൂടുതൽ ഗുണം ചെയ്ത താരമാണ് മണിക്കുട്ടൻ. ബിഗ്ഗ്‌ബോസിൽ പോയതിനു ശേഷമാണു താരത്തിന് ആരാധകർ കൂടിയത്. എന്നാൽ മുപ്പത്തിയെട്ടുകാരനായ താരം ഇതുവരെ വിവാഹിതനായിട്ടില്ല. ഷോയിൽ നിന്നും പുറത്തിറങ്ങിയശേഷം സിനിമയും വെബ് സീരിസ് അഭിനയവും മോഡലിങുമെല്ലാമായി മണിക്കുട്ടൻ തിരക്കിലാണ്. അടുത്തിടെയായി തഗ് റിപ്ലെകൾ കൊടുത്ത് സിനിമ പ്രമോഷൻ അഭിമുഖങ്ങളിലും മണിക്കുട്ടൻ സ്കോർ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിൽ മണിക്കുട്ടൻ അതിഥിയായി എത്തിയിരുന്നു. അവിടെ വെച്ച് തന്റെ വിവാഹത്തെ കുറിച്ച് ഷോയുടെ അവതാരക എലീന പടിക്കലുമായി മണിക്കുട്ടൻ നടത്തിയ സംഭാഷണമാണിപ്പോൾ ശ്രദ്ധനേടുന്നത്. കേരളത്തിലെ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിലുണ്ടായിരുന്നുവെന്നും അതിലൊരു ആൺകുട്ടി താനാണെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. സങ്കൽപ്പത്തിലുള്ള പെൺകുട്ടി എങ്ങനെയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതൊരു പെൺകുട്ടിയായിരുന്നാൽ മതിയെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി.

വളരെ രസകരമായ ചോദ്യോത്തരങ്ങളാണ് എലീന പടിക്കലും മണിക്കുട്ടനും തമ്മിൽ നടത്തിയത്. നല്ല കാർക്കൂന്തൽ വേണമെന്ന് ആഗ്രഹമുണ്ടോയെന്ന് എലീന ചോദിച്ചപ്പോൾ അത്തരത്തിലുള്ള ഒരു മോഹവുമില്ലെന്നും കാർക്കൂന്തൽ ഇല്ലെങ്കിലും ബോബ് ഹെയറാണെങ്കിലും താൻ ഓക്കെയാണെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. പെൺകുട്ടികൾക്ക് കേരളത്തിൽ ക്ഷാമമുള്ളതായി തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ മണിക്കുട്ടന്റെ മറുപടി ഇങ്ങനയായിരുന്നു, കേരളത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിൽ പറയുന്നുണ്ടായിരുന്നു. അതിൽ ഒരു ആൺകുട്ടി ഞാനാണ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. അതോടെ എവിടെയോ എന്തോ മിസ്റ്റേക്കുണ്ടെന്നായിരുന്നു ഉടൻ എലീനയുടെ മറുപടി. അതിനും ഒരു തഗ് റിപ്ലൈ മണിക്കുട്ടനുണ്ടായിരുന്നു. ഒരു മിസ്റ്റേക്കും തനിക്കില്ലെന്നും വേണമെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാമെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. സങ്കപത്തിലുള്ള പെൺകുട്ടി കേരളത്തിലില്ലാത്തതാണോ പ്രശ്നമെന്നും മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞുവോയെന്നും മാട്രാമോണിയിൽ രജിസ്റ്റർ ചെയ്യാം എന്നിങ്ങനെ എല്ലാമാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. ധ്യാൻ ശ്രീനിവാസൻ സിനിമ സീക്രട്ടാണ് മണിക്കുട്ടൻ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. എസ്.എൻ സ്വാമിയായിരുന്നു സിനിമയുടെ സംവിധാനം. അതേസമയം മികച്ച പിന്തുണയായിരുന്നു മണിക്കുട്ടന് ബിഗ്ഗ്‌ബോസ് ഷോയിലൂടെ ലഭിച്ചത്. ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും വോട്ടിംഗിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്.

മണിക്കുട്ടന്റെ ഗെയിമിനേക്കാളും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളാണ് ബിഗ് ബോസിലായിരുന്നപ്പോൾ മണിക്കുട്ടന് വലിയ രീതിയിൽ ജനപിന്തുണ ലഭിക്കാൻ കാരണമായത്. മണിക്കുട്ടന്റെ ആരാധകരിൽ ഏറെയും സ്ത്രീകളാണ്. ബിഗ് ബോസിലായിരുന്നപ്പോൾ നടി കൂടിയായ സൂര്യ മണിക്കുട്ടനോട് പ്രണയം വെളിപ്പെടുത്തിയിരുന്നു. എന്നാൽ മണിക്കുട്ടൻ അത് നിരസിക്കുകയാണ് ചെയ്തത്. എന്നാൽ ഷോയിൽ വോട്ട് നേടാൻ വേണ്ടി മാത്രം സൂര്യ മണിക്കുട്ടനോട് പ്രണയം അഭിനയിക്കുകയായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. മണിക്കുട്ടനോടുള്ള ഇഷ്ടം പലകുറിയാണ് സൂര്യ വ്യക്തമാക്കിയത്. മറ്റുള്ള ബിഗ്ഗ്‌ബോസ് കൊമ്പോയെപോലെ തന്നെ മണിക്കുട്ടൻ സൂര്യ കൊമ്പോഴും ബിഗ്ഗ്‌ബോസിന് പുറത്ത് ചർച്ചയായിരുന്നു. അതേസമയം സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാര പ്രായം അഭിനയിച്ചുകൊണ്ടാണ് മണിക്കുട്ടൻ അഭിനയ രംഗത്ത് വരുന്നത്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയിലേക്കും എത്തി. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ മണിക്കുട്ടൻ ചെയ്തു.











