കിളവിയെന്ന് പറഞ്ഞു പരിഹസിച്ചിട്ടുണ്ട്! പ്രായത്തിന്റെ പേരിൽ മാറ്റിനിർത്തൽ ഉണ്ടായിട്ടിട്ടുണ്ട്; മനീഷ കൊയ്‌രാള

ഒരു സമയത്ത് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മനീഷ കൊയ്‌രാള. സ്റ്റേജ് ഫോര്‍ ഓവറീയന്‍ ക്യാന്‍സറിനെ നേരിട്ടാണ് മനീഷ കരിയറിലേക്കും ജീവിതത്തിലേക്കും വീണ്ടും തിരികെ വരുന്നത്. ഇപ്പോൾ തന്റെ കരിയറില്‍ നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. തന്റെ പ്രായത്തെക്കുറിച്ച് പലരും പരിഹാസത്തോടെ തന്നോട് സംസാരിക്കാറുണ്ട്. കെളവി എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട്. ബോളിവുഡിലെ സ്ത്രീകളെ സംബന്ധിച്ച് പ്രായം എന്നത് ഒരു പ്രശ്‌നമായിട്ടാണ് എല്ലാവരും കാണുന്നത് നടി പറയുന്നു.

ഞാനിത് രണ്ടോ മൂന്നോ റൗണ്ട് ടേബിളില്‍ നേരിട്ടിട്ടുണ്ട്. പ്രായത്തിന്റെ പേരില്‍ പുറത്താക്കിയിട്ടുണ്ട്. അത് എന്നെ ബാധിക്കാറുണ്ട്. അവര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ പ്രായമുള്ളവര്‍ വേണ്ട. എന്നാൽ ഇതുവരേയും നടന്മാരെ പ്രായമായെന്ന് പറഞ്ഞ് ആരും പരിഹസിക്കുന്നത് കണ്ടിട്ടില്ല താരം പറയുന്നു. പരിഹസിക്കപ്പെടുന്നത് സ്ത്രീകള്‍ മാത്രമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് ഏജിസം ബാധിക്കുന്നതെന്നും നടി പറയുന്നു. എന്നാൽ അമ്പതിന് ശേഷവും നമുക്ക് തകര്‍ക്കാന്‍ സാധിക്കുമെന്നും , ഗംഭീരമായൊരു ജീവിതം നമുക്ക് ജീവിക്കാന്‍ സാധിക്കുമെന്നും, നമ്മുടെ പ്രൊഫഷനില്‍ മികച്ച നിലയിലെത്താന്‍ സാധിക്കുമെന്നും . സന്തോഷവും ആരോഗ്യവുമുള്ളൊരു ജീവിതം നയിക്കാന്‍ സാധിക്കുമെന്ന്. ജീവിച്ചിരിക്കുന്നോളം കാലം എനിക്ക് ജോലി ചെയ്യണം.

എന്നെ കാണാന്‍ നല്ലതുമായിരിക്കണം, ഇങ്ങനെയുള്ള രീതികളിലാണ് എന്റെ കാഴ്ചപ്പാട് നടി പറഞ്ഞു. ഇപ്പോൾ പ്രായത്തിന്റെ പേരിൽ തന്നെ ഒഴിവാകുന്നതുപോലെ തന്റേ അതേ പ്രായമുള്ള ഒരു നടനെ അവര്‍ ഒഴിവാക്കുമോ മനീഷ ചോദിക്കുന്നു. അവള്‍ കിളവിയായി, അവള്‍ ഇനിയെന്ത് അഭിനയിക്കാനാണ് എന്നൊക്കെയാണ് ആളുകള്‍ പറയുക. അതിനാലാണ് അമ്മയുടേയും സഹോദരിയുടേയും വേഷങ്ങള്‍ മാത്രം ഒരു ഘട്ടം കഴിഞ്ഞാല്‍ നടിമാരെ തേടി വരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും ഗംഭീര വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് മനീഷ പറയുന്നത്.ഇപ്പോൾ തനിക്ക് 54 വയസ്സ് എന്നാൽ ഇപ്പോഴും തനിക്ക് അഭിനയിക്കാൻ മോഹമാണ് മനീഷ കൊയ്‌രാള പറയുന്നു.