
ശ്രീകുമാരൻ തമ്പിയുടെ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് മണിയൻ പിള്ള രാജു. ഇപ്പോൾ താരം സപ്തതിയില്‍ എത്തി നില്കുകയാണ്, സപ്തതിയിൽ നിൽക്കുന്ന മണിയന്‍പിളള രാജു അഭിനയരംഗത്ത് 50 വര്‍ഷങ്ങള്‍ ഇപ്പോൾ പിന്നിട്ടിരിക്കുകയാണ്. ഈ 50 വര്‍ഷത്തിനിടയില്‍ 400 ഓളം ചിത്രങ്ങളിൽ അദ്ദേഹം വേഷപ്പകർച്ച ചെയ്യ്തിട്ടുണ്ട്. അദ്ദേഹം നിർമിച്ച ‘ഛോട്ടാ മുംബൈ’ ഇപ്പോൾ റീ റിലീസ് ചെയ്ത ഘട്ടത്തിലും മികച്ച കലക്‌ഷന്‍ നേടി മുന്നേറുകയാണ്.ഇപ്പോൾ താരം തന്റെ ജീവിതത്തെ സംബന്ധിച്ച് ഏറെ പ്രസക്തമായ പല വിവരങ്ങളും പങ്ക് വച്ചിരിക്കുകയാണ് ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ.

നടനാകാനുളള മോഹം എന്നില്‍ ജനിപ്പിച്ചത് ജഗതി ശ്രീകുമാറാണ്. സ്‌കൂളില്‍ എന്റെ സീനീയറായിരുന്നു ജഗതി. പുളളി നാടകം അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ആരവം മൂഴക്കുന്നതുമൊക്ക കണ്ട് എനിക്കും ആവേശം കയറി. ഞാന്‍ മനസില്‍ വിചാരിച്ചു. ദൈവമേ എനിക്കും ഇതുപോലെ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരാളാകണമെന്ന്. അങ്ങനെ ഞാനും സ്‌റ്റേജില്‍ കയറി ഒരു സംഭവം അവതരിപ്പിച്ചപ്പോള്‍ കയ്യടി കിട്ടി. ബെസ്റ്റ് ആക്ടറായി. ചെമ്മീന്‍ ഒക്കെ കത്തി നില്‍ക്കുന്ന കാലത്ത് അന്നത്തെ വലിയ സംവിധായകനായ രാമു കാര്യാട്ട് സാറിന് ഞാനൊരു കത്തെഴുതി.
പക്ഷെ അദ്ദേഹം എനിക്ക് നൽകിയ മറുപടി, പ്രിയപ്പെട്ട സുധീര്‍ കുമാറിന് നിരുത്സാഹപ്പെടുത്തുകയാണെന്ന് ധരിക്കരുത്. കഴിവുണ്ടെങ്കില്‍ എന്നായാലും കലാകാരനാകും എന്നായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ വീട്ടില്‍ വന്നു.അവര്‍ക്കും ഒരു നാടകം ചെയ്തുകൊടുക്കണം. ആ കാലത്ത് നവയുഗം എന്നൊരു മാസികയുണ്ടായിരുന്നു. അതില്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഒരു നാടകം അച്ചടിച്ചു.കംപ്യൂട്ടര്‍ ബോയ് എന്നാണ് ടൈറ്റില്‍. ഞാന്‍ ഉടന്‍ തന്നെ ഈ കുട്ടികളെ വിളിച്ചു വരുത്തി റിഹേഴ്സൽ നടത്തി. ഞാന്‍ തന്നെ മേക്കപ്പും ഇട്ടു കൊടുത്തു. ഫലപ്രഖ്യാപനം വന്നപ്പോള്‍ കംപ്യൂട്ടര്‍ ബോയ് മികച്ച നാടകം. മോഹന്‍ലാല്‍ ബസ്റ്റ് ആക്ടര്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന ലാല്‍ അതില്‍ അഭിനയിക്കുന്നത് 90 വയസ്സുളള വൃദ്ധനായാണ്.ഞാനാണ് മോഹന്‍ലാലിന്റെ മുഖത്ത് ആദ്യമായി മേക്കപ്പിട്ടത്, രാജുവിന്റെ കൈകള്‍ ഐശ്വര്യമുളളതാണെന്നും ലാൽ പലതവണ പറഞ്ഞിട്ടുണ്ട്, എന്നാൽ ഞാനത് നിഷേധിക്കും. കാരണം ആ നാടകത്തില്‍ 8 പേര്‍ക്ക് ഞാന്‍ മേക്കപ്പിട്ടിട്ടുണ്ട്. അവരില്‍ ലാല്‍ ഒഴികെ ആരും നടനായിട്ടില്ല. ലാല്‍ ദൈവത്തിന്റെ കരസ്പര്‍ശമുളള അപാരസിദ്ധികളുളള നടനാണ്.അദ്ദേഹത്തിന് മേക്കപ്പ് ഇ ട്ടുകൊടുക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം, മണിയൻ പിളള പറയുന്നു.












