സെറ്റിൽ അവർ ഒരു പിച്ചക്കാരെപോലെ ഇരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്! അന്നൊരു തീരുമാനവും താനെടുത്തു; മണിയൻപിള്ള രാജു

പണ്ട് കാലഘത്തില്‍ സിനിമ സെറ്റുകളിലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ രീതിയില്‍ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു, നടൻ മണിയൻ പിള്ള രാജു പറയുന്നു. ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് നടന്റെ ഈ വാക്കുകൾ. വലിയ നായകന്മാര്‍ക്ക് ചിക്കന്‍ ഫ്രൈ പോലുള്ള ആഹാരവും തന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് മറ്റെന്തെങ്കിലും കറികളായിരിക്കു൦. എന്നാൽ അതിലേറെ സങ്കടം തോന്നിയിട്ടുള്ളത്, ലൈറ്റ് ബോയ്‌സിന്റെ കാര്യത്തിലാണ്, സെറ്റിൽ അവര്‍ മാറിയിരുന്നു ഒരു പിച്ചക്കാരെ പോലെ കഴിക്കുന്നത് കാണുമ്പോള്‍ വിഷമമാകാറുണ്ടായിരുന്നു, നടൻ പറയുന്നു.

അത് കണ്ടിട്ട് ഞാനൊരു തീരുമാനവും എടുത്തിരുന്നു, എന്നെങ്കിലും താൻ സിനിമ ചെയ്യുകയാണെങ്കില്‍ സെറ്റിലുള്ളവര്‍ക്കെല്ലാം ഒരുപോലെ ഭക്ഷണം കൊടുക്കുമെന്ന്. ആഹാരത്തിന്റെ കാര്യത്തില്‍ താന്‍ പൈസ നോക്കാറില്ല. അന്ന് ഞാനൊക്കെ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ഫുഡിന്റെ കാര്യത്തില്‍ വലിയ രീതിയിൽ ഡിസ്‌ക്രിമിനേഷന്‍ ഉണ്ടായിരുന്നു.

ഹീറോസിന് മാത്രം ചിക്കന്‍ ഫ്രൈയും മറ്റുമൊക്കെ ഉണ്ടാകും, നമ്മളെ പോലെയുള്ള സഹനടന്മാർക്ക് എന്തെങ്കിലും ഒരു കറിയായിരിക്കും. എനിക്ക് ഏറ്റവും സങ്കടം യൂണിറ്റ് ബോയ്‌സിന്റെ കാര്യത്തിലാണ്. അവര്‍ക്കൊക്കെ ഇലയില്‍ ഒന്നില്‍ തൈര് സാദവും, ഒന്നില്‍ സാമ്പാർ സാദവും ഉണ്ടാകും. . ഇവരിത് കഴിക്കുന്നത് കാണുമ്പോള്‍ സങ്കടം വരും. പിച്ചക്കാര് ഇരുന്ന് കഴിക്കുന്നത് പോലെയാണ്. അന്ന് ഞാന്‍ വിചാരിച്ചിരുന്നു, എന്നെങ്കിലും ഒരു പടം എടുക്കുമ്പോള്‍, ഹീറോ കഴിക്കുന്ന ഫുഡ് തന്നെ എല്ലാവര്‍ക്കും കൊടുക്കും എന്ന്. ഇത് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. എന്റെ പടത്തിന്റെ മെസ് നടത്തുന്നത് മോഹനാണ്. ഒരു കൈപുണ്യം ഉള്ള ആളാണ്. അദ്ദേഹത്തിന്റെ അടുത്ത് ഞാന്‍ പറയും ഫുഡിന്റെ കാര്യത്തില്‍ ബഡ്ജറ്റ് നോക്കരുതെന്ന്, മണിയന്‍പിള്ള രാജു പറയുന്നു.