
മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ അഭിനയം കാഴ്ചവെച്ച നടിയാണ് മഞ്ജു പത്രോസ്, ഇപ്പോൾ മമ്മൂട്ടി ചിത്രമായ ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയിലെ തന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി,താൻ ഇഷ്ടത്തോടെ ചെയ്ത സിനിമയല്ല അത്, ആ സിനിമ അത്ര എൻജോയ് ചെയ്തില്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ആ സിനിമയിൽ അഭിനയിക്കുന്നത്. എനിക്കതിന്റെ കോസ്റ്റ്യൂം ഒട്ടും ഓക്കെയായിരുന്നില്ല. ഞാൻ വന്ന സമയമാണ്. സിനിമയുടെ കഥ കേൾക്കാൻ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്.

അന്ന് ഞാൻ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്. കാരണം അത്രയൊന്നും ധെെര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോൾ അത് ചെയ്തേക്കും. കാരണം ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാൾ പ്രധാനം പെർഫോമൻസാണെന്ന് ഇപ്പോൾ എനിക്കറിയാം. സെർവന്റ് ആണ് സാരിയായിരിക്കുമെന്ന് അന്ന് എന്നോട് പറഞ്ഞു. ഞാൻ അഭിനയിക്കാൻ ചെന്നു.
മമ്മൂക്ക തമാശ പറയുന്നു, ഞങ്ങളൊക്കെ കുടു കുടാ ചിരിക്കുന്നു. അങ്ങനെ എൻജോയ് ചെയ്തിരിക്കുമ്പോൾ കോസ്റ്റ്യൂം മാറാം ചേച്ചി എന്ന് പറഞ്ഞെന്നെ വിളിച്ചു. നോക്കുമ്പോൾ ഒരു ബ്ലൗസും മുണ്ടുമെടുത്ത് വെച്ചിരിക്കുന്നു. ബ്ലൗസിന് ഇറങ്ങി വെെഡ് നെക്കാണ്. ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാനിടില്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാലറിയാം. വലിച്ച് കയറ്റിയാണ് ആ ബ്ലൗസുള്ളത്. കുനിയാൻ പേടിച്ചു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സീനാണ്. അത് കൊണ്ട് തന്നെ എനിക്കാ സിനിമയുടെ ഭാഗങ്ങളൊന്നും വ്യക്തമായി ഓർമയില്ല. ഞാൻ ആ സിനിമ കാണാൻ പോയിട്ടുമില്ല, മഞ്ജു പത്രോസ് പറയുന്നു.











