അതീവ സുന്ദരിയായി കറുപ്പ് ഗൗണിൽ മഞ്ജു, അത്ഭുതപെട്ട് തമിഴ് സിനിമ ലോകം

Manju Warrier in Stunning Look
Manju Warrier in Stunning Look

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവനടിമാരിൽ ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആകുന്നത് കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം. തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ.manju in ksrtc buss

കഴിഞ്ഞ ദിവസം  ബിഹെെന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് നിശയിൽ പങ്കെടുക്കാനെത്തിയ മഞ്ജുവിന് പുറകെയായിരുന്നു തമിഴ് ആരാധകരുടെ കണ്ണ് മുഴുവനും. കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചു പതിവിലും സുന്ദരിയായാണ് മഞ്ജു എത്തിയത്. അസുരനിലെ പ്രകടനത്തിലുള്ള അവാര്‍ഡ് വാങ്ങാനാണ് മഞ്ജു ബിഹെെന്‍‌വുഡ്‌സ് അവാര്‍ഡ് നിശയിലേക്ക് എത്തിയത്. മാസ് എന്‍ട്രിയായിരുന്നു മഞ്ജുവിന്റേത്. റെഡ് കാര്‍പ്പെറ്റിലൂടെ ആരാധകര്‍ക്ക് നേരെ കെെക്കൂപ്പി, ചിരിച്ചുകൊണ്ടാണ് മഞ്ജു നടന്നുവന്നത്. പുരസ്‌കാര നിശയില്‍ പങ്കെടുത്തിരുന്ന മലയാളി സ്ത്രീകളടക്കം വലിയൊരു വിഭാഗം മഞ്ജുവിനായി ആര്‍പ്പുവിളിച്ചു.

വീഡിയോ

സോഴ്സ്: BehindwoodsTV