കോവിഡ് ലോക് ഡൗൺ തന്റെ ബോളിവുഡ് സിനിമ സ്വപ്‌നം തകർത്തു കളഞ്ഞു! വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

ആര്‍ മാധവനൊപ്പം ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് തന്റെ  ഷൂട്ട് തടസ്സപ്പെടുത്തി.

കോവിഡ് ലോക് ഡൗൺ തന്റെ ബോളിവുഡ് സിനിമ സ്വപ്‌നം തകർത്തു കളഞ്ഞു, വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ . ആര്‍ മാധവന്‍ നായകനായി എത്തിയ ചിത്രത്തിലൂടെയാണ് മഞ്ജു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ എത്തിയത്, എന്നാൽ ആ സിനിമ കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒരു ഹിന്ദി സീരിസിലേക്കും നടിയെ ഓഡിഷന്‍ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്ടും നടന്നിരുന്നില്ല. ഈ രണ്ടു പ്രോജെക്റ്റുകളും കുറിച്ച് വെളിപ്പെടുത്തുകയാണ് നടി, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

അമേരിക്കി പണ്ഡിറ്റ്’ ആയിരുന്നു നടൻ മാധവനൊപ്പം അഭിനയിച്ചിരുന്ന പ്രോജക്ട്. ഞാന്‍ ആര്‍ മാധവനൊപ്പം ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് തന്റെ  ഷൂട്ട് തടസ്സപ്പെടുത്തി. ചില കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അത് പുനരാരംഭിക്കാനായില്ല, അതൊരു മനോഹരമായ പ്രൊജക്റ്റ് ആയിരുന്നു , പിന്നീട് മാധവന്‍ റോക്കറ്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായി. പക്ഷേ സങ്കടകരമെന്ന് പറയട്ടെ, സിനിമയുടെ കഥ അതിമനോഹരമായിരുന്നു. അതിന് മുമ്പ് ഞാന്‍ സേക്രഡ് ഗെയിംസ് സീരിസിനായി ഓഡിഷനും നടത്തിയിരുന്നു, മഞ്ജു പറഞ്ഞു. തന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഓഡിഷന് പോയ ഒരേയൊരു പ്രൊജക്റ്റ്  സേക്രഡ് ഗെയിംസ്ആണ്.

ഫൂട്ടേജ് സിനിമയുടെ ഹിന്ദി റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപും ഭാഗമായിരുന്നു. അനുരാഗ് കശ്യപ് ആണ് ഫൂട്ടേജ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. ഇതിന് കുറിച്ച് അനുരാഗ് ഈ അടുത്തിടക്ക് പറഞ്ഞിരുന്നു, സേക്രഡ് ഗെയിംസ് സീരിസിലെ റോ ഓഫീസര്‍ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായി മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചിരുന്നു, ദേവിയെ ഹിന്ദി അല്ലാതെ മറ്റ് ഭാഷകളില്‍ നിന്ന് ഒരു നടി അവതരിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ താല്‍പര്യം.പക്ഷെ ആ സമയത്ത് ഒടിടി സൗത്ത് ഇന്ത്യന്‍ സിനിമകളെയോ അഭിനേതാക്കളെയോ അധികം ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാസ്റ്റിങ് നടക്കാതെ പോയി. പിന്നീട് ആ റോള്‍ അമൃത സുഭാഷ് എന്ന നടി ചെയ്തു എന്നാണ് അനുരാഗ് പറഞ്ഞത്.