‘പൗരുഷമുള്ള പുരുഷനെ മലയാളി പുരുഷ കേസരികൾ അത്രപെട്ടെന്ന് അംഗീകരിച്ചു തരില്ല, പൃഥിരാജിനെപ്പോലും പുച്ഛിച്ച് വളർത്തിയതാണ്’

jagath facebook post about golam

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമായ ഗോളം ഒടിടിയിൽ സ്ട്രീമിങ് തുടരുകയാണ്. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി, സണ്ണി വെയിൻ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ അടുത്ത കാലത്ത് മലയാളത്തിൽ കണാൻ കഴിഞ്ഞ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകളിൽ മികച്ചതെന്നാണ് മനോജ് കുമാർ മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

jagath facebook post about golam

കുറിപ്പ് വായിക്കാം

ഇന്നലെ ഗോളം മലയാളം മൂവി കണ്ടു . ഈ അടുത്ത കാലത്ത് മലയാളത്തിൽ കണാൻ കഴിഞ്ഞ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകളിൽ മികച്ചത് ( പോരായ്മകൾ ഒട്ടും ഇല്ല എന്നല്ല , എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ ലേഗ് തൊട്ടു തീണ്ടാത്ത ഒഴുക്കിൽ നമുക്ക് അവയെക്കുറിച്ചു ചിന്തിക്കാൻ ഒട്ടും അവസരം ലഭിക്കില്ല. അത് കൊണ്ട് തന്നെ സിനിമ കണ്ടു കഴിഞ്ഞാലേ ആ പോരായ്മകൾ തിരിച്ചറിയാനാവൂ )
മറ്റൊരാൾക്ക് കടന്നു കയറാൻ ആവാത്ത , അടച്ചിട്ട ബാത്ത്റൂമിൽ ഒരാൾ കൊല്ലപ്പെടുന്നു . അതും ഒരുപാട് പേർ ജോലി ചെയ്യുന്ന IT കമ്പനിയുടെ ഓഫീസിൽ വെച്ച്. തുടക്കത്തിൽ അപകടമായി തോന്നുന്ന മരണം കൊലപാതകമായി പരിണമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .
പതിവ് ക്രൈം സിനിമകളിൽ ആര് ചെയ്തു എന്നതാണ് പ്രേക്ഷകനെ കുഴക്കാറുള്ളതെങ്കിൽ ഇവിടെ കുറ്റ കൃത്യം എങ്ങിനെ ചെയ്തു എന്നറിയാനുള്ള ആകാംക്ഷക്കാണ് സിനിമ തിരി കൊളുത്തുന്നത് . ആ കുറ്റ കൃത്യം നടപ്പിൽ വരുത്തിയ രീതികൾ കുറ്റമറ്റ രീതിയിൽ നമ്മൾക്ക് വിശദീകരിച്ചു തരുന്നുമുണ്ട് ഈ സിനിമ.
സംവിധാനം (സംജാദ് ) , തിരകഥ ( പ്രവീൺ വിശ്വനാഥ്‌ & സംജാദ്) , കേമറ( വിജയ് ) ഒപ്പം പശ്ചാത്തല സംഗീതവും ( എബി സാൽവിൻ) മികച്ച രീതിയിൽ കൈകോർത്തപ്പോൾ പിറന്ന ഗോളം ഒട്ടും മുഷിയാതെ കണ്ടിരിക്കാൻ ആവുന്ന ചിത്രം തന്നെയാണ് . സിനിമയുടെ 98 % മാനവും ഒരേ സ്‌പേസിൽ വെച്ച് പറയേണ്ടി വരുന്നത് ഷോർട്ടുകളിൽ ആവർത്തനം കടന്നു വരാനും , തദ്വാരാ പ്രേക്ഷകനെ ഇടങ്കാൽ വെച്ച്
വിരസതയിലേക്ക് തള്ളിയിടുന്ന ഗതികേട് സൃഷ്ടിക്കാറുമുണ്ട് .
എന്നാൽ ഇവിടെ , പണി അറിയാവുന്ന പോസ്റ്റുമാൻ പശ അറിയാതെ വായിക്കും എന്ന് പഴമൊഴി അന്വർത്ഥമാക്കി കൊണ്ട് മികച്ച രീതിയിൽ തന്നെ കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അഭിനയതാക്കളിൽ ഒന്നോ രണ്ടോ പേർ ഒഴിച്ച് മിക്കവരും പുതുമുഖങ്ങളാണെങ്കിലും അവർ എല്ലാം തന്നെ തഴക്കം ചെന്നവരെ വെല്ലു വിളിക്കാൻ പോന്ന പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം .
ഐ പി സ് ഓഫീസർ ആയി വരുന്ന രഞ്ജിത്ത് സഞ്ജീവ് തീർച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ടാണ് . അൽപ്പം മസിൽ പിടുത്തവും , ഹിന്ദി ആക്ടിങ് ശൈലിയുടെ അനുകരണവും ഉരച്ചു കഴുകി കളഞ്ഞാൽ പൃഥിരാജിനോളം പൗരുഷം ഉള്ള നടനെ രഞ്ജിത്തിൽ കാണാവുന്നതാണ്. ( ഹിന്ദി ആക്ടിങ് ശൈലി ഇതിൽ വന്നതിൽ ഒരു തെറ്റ് പറയാൻ ആവില്ല കാരണം ആ കഥാപാത്രം ഡൽഹി കേഡറിൽ ആണ് ഐ പി സ് പൂര്തത്തീകരിച്ചിട്ടുള്ളത് )
ഒരു പാട് വിമർശനം അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചു വിമർശകർ ഉന്നയിക്കുന്നത് കേൾക്കാൻ ഈടയായിട്ടുണ്ട് . അതിൽ കുറച്ചൊക്കെ സത്യമുണ്ട് താനും . പൗരുഷമുള്ള പുരുഷനെ മലയാളി പുരുഷ കേസരികൾ അത്രപെട്ടെന്ന് അംഗീകരിച്ചു തരില്ല . സാക്ഷാൽ പൃഥിരാജിനെപ്പോലും നമ്മൾ പുച്ഛിച്ച് വളർത്തിയതാണ് എന്ന ചരിത്ര സത്യത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ നമ്മുടെ ഈ മനോവൈകല്യം പെട്ടന്ന് തിരിച്ചറിയാൻ ആവും . ഈ അടുത്തിറങ്ങിയ “കില്ലർ ” സിനിമയിലെ നായകനെ നമ്മുക്ക് സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ സജീവന് എതിരെ മുഖം തിരിക്കുന്നവരോട് ഒന്നേ പറയാനുള്ളു. സിക്സ് പാക്കിനോട് അസൂയ തോന്നുന്നുങ്കിൽ സിനിമയ്ക്ക് പോവുന്നതിനു പകരം അടുത്തുള്ള ജിം തേടിപ്പോവുക.
ചിത്രത്തിൽ എടുത്തു കാണിക്കുന്ന പേപ്പർ വൈറ്റ് ഗോളത്തിന്റെ ഒരു പകുതി മാത്രമാണ്. മറുപകുതി അടുത്ത പാർട്ടിൽ കാണാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം
ചുരുക്കത്തിൽ ഗോളം …. മലയാള ചലച്ചിത്രത്തിലെ മനോഹരമായൊരു ഗോൾ ..
മനോജ് കുമാർ കാപ്പാട് – കുവൈറ്റ്