
ദിലീപിന്റെ നായികയായി ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് നടി മന്യ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകള്‍ മലയാളത്തില്‍ താരത്തെ തേടിയെത്തി. വിവാഹിതയായതോട് കൂടി പൂര്‍ണമായും സിനിമ ഉപേക്ഷിച്ച നടി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ മന്യയുടെ വീഡിയോയാണ് വൈറലാവുന്നത്. ആദ്യമായി അഭിനയിക്കാന്‍ വന്നത് മുതല്‍ ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നതിനെ കുറിച്ചടക്കം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നടി സംസാരിക്കുന്നു. താന്‍ ജനിച്ചതിന് ശേഷം മാതാപിതാക്കള്‍ ലണ്ടനില്‍ സെറ്റില്ഡായിയെന്നും തനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് താൻ നാട്ടിലേക്ക് വരുന്നത്. അത് തന്റെ പിതാവിന്റെ തീരുമാനമായിരുന്നുവെന്നും മന്യ പറയുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത സമയത്ത് തന്റെ പിതാവിന് ഹാര്‍ട്ട് അറ്റാക്ക് വന്നു. തനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. അതുകൊണ്ട് തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിലായിയെന്നും അങ്ങനെയാണ് ഈയൊരു കരിയറിലേക്ക് എത്തുന്നത് എന്നും മാന്യ പറയുന്നു. താൻ ആദ്യം മോഡലിങ്ങാണ് ചെയ്തത്. അതിന് ശേഷം തെലുങ്കിലാണ് ആദ്യം അഭിനയിക്കുന്നത്.

പിന്നീട് നിരവധി സിനിമകള്‍ ലഭിച്ചുവെന്നും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയായിരിക്കും ഒരു സിനിമാ നടിയുടെ നല്ലകാലമെന്ന് പറയുന്നതെന്നും അതിന് ശേഷം വിവാഹിതയാവുകയും പിള്ളേര് ജനിക്കുകയും ചെയ്താല്‍ ആ കരിയര്‍ ഉണ്ടാവില്ലയെന്നും മാന്യ പറയുന്നു. എന്നും ജോക്കര്‍ പോലൊരു സിനിമയൊന്നും തനിക്ക് കിട്ടില്ല. അതെനിക്ക് തന്നെ മനസിലായത് കൊണ്ടാണ് പഠിച്ചൊരു ജോലി നോക്കാമെന്ന് തീരുമാനിച്ച് ന്യൂയോര്‍ക്കിലേക്ക് പോകുന്നതെന്നും താനിപ്പോള്‍ ഓഡിറ്റര്‍ മാനേജരായി സിറ്റി ബാങ്കില്‍ ജോലി ചെയ്യുകയാണ് എന്നും മാന്യ പറയുന്നു. സിനിമയില്‍ അഭിനയിക്കുന്ന നായികമാരുടെ ഒക്കെ അവസ്ഥ അങ്ങനെയാണ്. അതൊരു റിയാലിറ്റിയാണ്. ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ് എന്നാണ് മാന്യ പറയുന്നത്. വളരെ മനോഹരമായ കഥാപാത്രങ്ങള്‍ മഞ്ജു വാരിയർ ചെയ്യുന്നുണ്ട്. അതുപോലെ ഇപ്പോഴും കാണാന്‍ സുന്ദരിയായി ഇരിക്കുന്നുവെന്നും മഞ്ജു വാരിയരുടെ കാര്യത്തില്‍ തനിക്ക് വളരെ അഭിമാനമുണ്ടെന്നും മാന്യ പറയുന്നു. തന്റെ പേര് മന്യ ആണോ മാന്യ ആണോ എന്നൊരു സംശയം പലര്‍ക്കും ഉണ്ട്. എന്നാൽ ശരിക്കും മാന്യ എന്നാണ് എന്നും ഈ പേര് പറഞ്ഞ് നടൻ ജയറാം തന്നെ കളിയാക്കാറുണ്ട് എന്നും നടി വ്യക്തമാക്കി. അതേസമയം 2013ലാണ് മന്യയുടെ വിവാഹം കഴിഞ്ഞത്. വികാസ് ബജ്പേയി ആണ് നടിയുടെ ഭർത്താവ്. സിനിമ വിട്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുളള മന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ എടുത്ത ശേഷം ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുമുണ്ട് മന്യ.

വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മാന്യ. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് നടി നായികയായി ആദ്യം അഭിനയിക്കുന്നത്. 2000 ത്തില്‍ പുറത്തിറങ്ങിയ ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിലൂടെയാണ് മാന്യ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് മന്യക്ക് മലയാളത്തില്‍ ലഭിച്ചത്. ജോക്കറിലെ കമല എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ജോക്കർ തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ജോക്കറിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളിലാണ് മന്യ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകളിലും നടി അഭിനയിച്ചു. ജോക്കറിന് ശേഷം ദിലീപിനൊപ്പം കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലാണ് മന്യ അഭിനയിച്ചത്. സ്വന്തം മാളവിക, അപരിചിതന്, ഉദയം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, രക്ഷകന്, കനല് കണ്ണാടി, പതിനൊന്നില്‍ വ്യാഴം തുടങ്ങിയവയാണ് നടിയുടെതായി പുറത്തിറങ്ങിയ മറ്റ് മലയാള ചിത്രങ്ങള്‍. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നിരവധി സിനിമകളില്‍ ഭാഗമായി മന്യ എത്തി. പതിനാലാം വയസില്‍ മോഡലിംഗ് രംഗത്ത് എത്തിയിരുന്നു നടി. 40ല്‍ അധികം സിനിമകളില്‍ മന്യ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം കുടുംബത്തിനൊപ്പം അമേരിക്കയിലാണ് നടി സ്ഥിരതാമസമാക്കിയത്.











