സിനിമയിൽ ശത്രുക്കൾ ഉണ്ടെന്നു തനിക്ക് തോന്നിയിട്ടുണ്ട്, മെറീന മൈക്കിൾ

mareena michael about film
mareena michael about film

മോഡലിംഗിലൂടെയാണ് മെറീന മൈക്കിൾ സിനിമയിലേക്ക് എത്തുന്നത്. തന്റെ അനുഭവങ്ങളും നിലപടുകളും ഒക്കെ തുറന്നു പറയാൻ മടിക്കാത്ത വ്യക്തി കൂടിയാണ് മെറീന മൈക്കിൾ. തന്റെ ജീവിതത്തിലേയും കരിയറിലേയും പ്രതിസന്ധികളെക്കുറിച്ച് മുമ്പ് നടി മെറീന മൈക്കിൾ അഭിമുഖങ്ങളിലൂടെയൊക്കെ സംസാരിച്ചിട്ടുണ്ട്. ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വരെ വഴി വെച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മെറീന മൈക്കിൾ തന്റെ മനസ് തുറക്കുകയാണ്. സിനിമാ രംഗത്ത് ശത്രുക്കളുണ്ടോ, അവസരങ്ങൾ ലഭിക്കാതെ ഒഴിവാക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മെറീന മൈക്കിൾ മറുപടി നല്‍കുകയാണ് ഇപ്പോൾ. ശത്രുക്കള്‍ ഉണ്ടെന്ന് പലരും പറയുമ്പോള്‍ തനിക്ക് അത് തോന്നാറുണ്ട്. അതിന് കാരണമെന്താണെന്ന് തനിക്ക് അറിയില്ല എന്നും മെറീന മൈക്കിൾ പറയുകയാണ്. ഒഴിവാക്കപ്പെടുന്നതിനേക്കാള്‍ ആളുകൾ തന്നെ ഓര്‍ത്തിരിക്കുന്നില്ല എന്നൊരു സങ്കടമുണ്ടെന്നാണ് മെറീന മൈക്കിൾ പറയുന്നത്. പിന്നാലെ മുൻപ് നടൻ ഷൈന്‍ ടോം ചാക്കോയുമായുണ്ടായ വിവാദമായി മാറിയ സംഭവത്തെക്കുറിച്ചും മെറീന മൈക്കിൾ ഈയൊരു അഭിമുഖത്തിലൂടെ വിശദമായി തന്നെ സംസാരിക്കുന്നുണ്ട്.

mereena michael

വിവാദങ്ങളെ തനിക്ക് പേടിയൊന്നുമില്ല. പിന്നെ ആ പ്രശ്നം അത്രമാത്രം പ്രശ്നമാകാനുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നാണ് മെറീന മൈക്കിൾ പറയുന്നത്. നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കുകയും. അല്ലെങ്കില്‍ കുറച്ചു പേര്‍ സംസാരിക്കുന്നിടത്ത് നമ്മള്‍ ഇന്‍വിസിബളായതു പോലെ ഫീല്‍ ചെയ്യുക എന്നത് വലിയൊരു സങ്കടമാണ് എന്നാണ് മെറീന മൈക്കിൾ പറയുന്നത്. പേടിയല്ല തനിക്ക് സങ്കടമാണത്. അതാണ് അന്ന് സംഭവിച്ചതെന്നാണ് മെറീന മൈക്കിൾ പറയുന്നത്. തനൊരു പ്രശ്നത്തെപ്പറ്റി പറയാന്‍ ശ്രമിച്ചപ്പോള്‍ അതവിടെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് തോന്നിയപ്പോള്‍ ഉണ്ടായ പ്രതികരണമാണതെന്നും മെറീന മൈക്കിൾ പറയുന്നു. സിനിമയില്‍ സ്ത്രീകള്‍ക്കുള്ളൊരു കമ്യൂണിറ്റിയുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ തുറന്നു സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും. പക്ഷെ, ആ കമ്യൂണിറ്റി ജൂനിയര്‍ നടിമാരടക്കമുള്ള പലരുടേയും പ്രശ്നങ്ങളില്‍ ഒരു നിലപാടും എടുക്കുന്നതായി കണ്ടിട്ടില്ല എന്നും വിമർശനരൂപേണ മെറീന മൈക്കിൾ പറയുന്നു. അത്തരത്തില്‍ താൻ നേരിട്ട ഒരു പ്രശ്നം പറയാനാണ് അന്ന് ശ്രമിച്ചതെന്നും മെറീന മൈക്കിൾ പറയുന്നു. സംവിധായിക അഞ്ജലി മേനോന്റെ ചര്‍ച്ചയായി മാറിയ മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യത്തോടും മെറീന മൈക്കിൾ പ്രതികരിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ അഞ്ജലി മേനോന്‍ എവിടെയാണ്?

അഭിനയം, സംവിധാനം എന്നിങ്ങനെ മുന്‍നിരയിലല്ലാതെ ഒരുപാട് സ്ത്രീകള്‍ മലയാള സിനിമയില്‍ ജോലി ചെയ്യുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഹെയര്‍ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഇവരൊക്കെ മലയാള സിനിമയിലുള്ളവരാണ്. ശരിയാണ്. അവര്‍ കരുതുന്ന ലെവലിലുള്ള സ്ത്രീകള്‍ വളരെ കുറവാണ്. ആ സ്ത്രീകളെ മാത്രമേ അവര്‍ കാണുന്നുള്ളൂ എന്നാണ് മെറീന മൈക്കിൾ പറയുന്നത്. സംവിധാനത്തിലേക്ക് കടക്കുമോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലേയില്ലെന്നാണ് മെറീന മൈക്കിളിന്റെ മറുപടി. അറിയാത്ത പണി ചെയ്യുന്നത് എന്തിനാണ്. തനിക്ക് അതിനുള്ള കഴിവോ ക്ഷമയോ ഒന്നുമില്ല. ഇനി എന്നെങ്കിലും തോന്നുകയാണെങ്കില്‍ അസിസ്റ്റന്റായി നിന്നിട്ട് താനതിനെപ്പറ്റി പഠിക്കും. എന്നിട്ടേ സംവിധാനത്തിലേക്ക് ഇറങ്ങിത്തിരിക്കൂ എന്നും മെറീന മൈക്കിൾ വ്യക്തമാക്കുന്നു. അതേസമയം സിനിമ രംഗത്ത് എത്തിപ്പെടാൻ കഴിഞ്ഞു എങ്കിൽ പോലും സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്താന്‍ മെറീന മൈക്കിളിന് ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമല്ലാത്ത കൊണ്ടും സിനിമയില്‍ വേരുകളില്ലാത്തതിനാലും സിനിമാ രംഗത്ത് ഗോഡ് ഫാദറന്മാർ ഇല്ലാത്ത കൊണ്ടുമൊക്കെ തന്നെ വളരെയധികം കഷ്ടപ്പെട്ടും നീണ്ട ദൂരം താണ്ടിയുമാണ് മെറീന മൈക്കിൾ സിനിമയിലെ തന്റെ ലക്ഷ്യത്തിലേക്ക് എത്തിയത്. ഇപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അഭിനയിക്കുന്ന റിവോള്‍വ് റിംഗോ, ഇന്ദ്രജിത്തേട്ടനൊപ്പം അഭിനയിക്കുന്ന ഞാന്‍ കണ്ടതാ സാറേ, പിന്നെ ഹാപ്പി ന്യു ഇയര്‍ എന്ന സിനിമയുമാണ് തന്റേതായി അണിയറയിലുള്ളതെന്നാണ് മെറീന പറയുന്നത്.