യാത്രകളെ സ്നേഹിക്കുന്ന ആളാണ് ഞാൻ! ഈ കാര്യത്തിൽ ഞാനും ഭർത്താവും തമ്മിലടിയാണ്, ഇതുവരെയും ഹണിമൂൺ പ്ലാൻ ചെയ്യ്തിട്ടില്ല, മീര നന്ദൻ

വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍ മാത്രം വിവാഹിതരാവുക. ഇനി വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ലെങ്കില്‍ സിംഗിള്‍ ലൈഫ് ആയിട്ടിരിക്കുക

ദിലീപിന്റെ മുല്ല എന്ന സിനിമയില്‍ നായികയായിട്ടാണ് നടി മീര നന്ദന്റെ തുടക്കം. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം മീര നന്ദന്‍ വിവാഹിതയായി. കേരളം ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നായിരുന്നു മീരയുടേത്.സോഷ്യൽ മീഡിയിൽ ഇടയ്ക്ക് ചില പരിഹാസങ്ങളും നടിയ്ക്കും ഭര്‍ത്താവായ ശ്രീജുവിനും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ചും തന്റെ പുതിയ ജീവിതത്തെ പറ്റിയും നടി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഫളവേഴ്‌സ് ചാനലിലെ സൊറ പറ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മീര നന്ദന്‍

തന്റെ ഹണിമൂണ്‍ പ്ലാനിങ്ങുകളെ കുറിച്ചാണ് മീര പറയുന്നത്. യാത്രകളെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. ഇനി പോകാനിഷ്ടം എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ നല്ലൊരു സ്ഥലത്ത് ഹണിമൂണിന് പോകാനാണ്. കാരണം ഞങ്ങള്‍ ഇതുവരെ ഹണിമൂണിന് പോയിട്ടില്ല. ഭര്‍ത്താവിന് ഏഷ്യന്‍ കണ്‍ട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പില്‍ എവിടേലും പോകണമെന്നും. ഇക്കാരണത്താല്‍ ഞങ്ങള്‍ തമ്മില്‍ അടി നടക്കുകയാണ്. ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. അതുകൊണ്ട് ഹണിമൂണ്‍ ഇതുവരെ നടന്നില്ല നടി പറയുന്നു.

വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍ മാത്രം വിവാഹിതരാവുക. ഇനി വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ലെങ്കില്‍ സിംഗിള്‍ ലൈഫ് ആയിട്ടിരിക്കുക. അങ്ങനെയാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ആരെങ്കിലും എന്നെ വിളിച്ചിട്ട് കല്യാണം ഉറപ്പിച്ചെന്ന് പറയുമ്പോള്‍ ഞാന്‍ അവര്‍ക്കാദ്യം ആശംസകളല്ല പറയുന്നത്. നിങ്ങള്‍ ഈ കല്യാണത്തിന് തയ്യാറാണോ എന്നായിരിക്കും, മീര പറയുന്നു. കൂടാതെ
എനിക്ക് പറ്റുന്ന ലൈഫ് പാര്‍ട്‌നറെ കിട്ടുമെന്ന് കരുതിയില്ല. ആ സമയത്താണ് ശ്രീജു വരുന്നത്. എന്റെ നല്ലൊരു ഭർത്താവാണ് ശ്രീജു മീര പറയുന്നു.