വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരം തമിഴിലും സജീവമായിരുന്നു. കുറച്ചുനാളായാളി സിനിമ വിട്ട താരം ആര്‍ജെയായി ജോലി ചെയ്യുകയാണ്. സോഷ്യലിടത്ത് സജീവമായ താരം വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം വിവാഹകാര്യം പങ്കുവച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങളും പങ്കുവച്ചിരുന്നു

ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിവാഹാ ഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നടിമാരായ നസ്രിയ നസിം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം മെഹന്ദി ആഘോഷത്തിനെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മീരയുടെ വിവാഹനിശ്ചയം. വരന്‍ ശ്രീജുവാണ്. ലണ്ടനിലാണ് ശ്രീജുവിന്റെ ജോലി. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നതും വിവാഹത്തിലേക്കെത്തിയതും. ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു.

അതേസമയം വിവാഹനിശ്ചയം കഴിഞ്ഞതുമുതല്‍ ശ്രീജുവിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. വലിയ രീതിയിലുള്ള ബോഡി ഷെയിമിങാണ് നിറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. അതിന്റെ താഴെയെല്ലാം മോശം കമന്റുകള്‍ നിറയാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളോടൊന്നും മീരയോ ശ്രീജുവോ പ്രതികരിക്കാറില്ല.