മലയാള സിനിമയിലേക്ക് തന്നെ കൊണ്ട് വന്നത് ശ്രീവിദ്യ! അന്ന് ശ്രീവിദ്യാമ്മ പറഞ്ഞത് ഇന്നും ഓർമ്മിയിലുണ്ട്; മേനക

1980-86 കാലഘട്ടത്തിൽ സജീവമായിരുന്ന നടിയാണ് മേനക, മലയാളത്തിൽ മാത്രമല്ല താരം മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നടൻമാരുടെ കൂടെ അഭിനയിച്ചിരുന്നെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, ഇപ്പോൾ താരം നടി ശ്രീവിദ്യ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. തന്നെ മലയാള സിനിമയിലേക്ക് എത്തിച്ചത് നടി ശ്രീവിദ്യ ആയിരുന്നു എന്നാണ് മേനക പറയുന്നത്.

എന്റെ ആദ്യ തമിഴ് പടത്തിന്റെ പാട്ടിന്റെ സീന്‍ ചെന്നൈയില്‍ വെച്ചിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാനും പുതിയ ഹീറോയിന്‍ ആണ്. എന്റെ കൂടെ അഭിനയിക്കുന്ന ആളും പുതിയ പയ്യനാണ്. അവിടെ ചെന്ന് ഞങ്ങള്‍ രണ്ടുപേരും. പാട്ട് അഭിനയിച്ചുകഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ കെ. ജി. ജോര്‍ജ് സാറും, ഫിലിപ്പ് സാറും എന്നെ കാണാന്‍ വേണ്ടി വന്നു. മലയാള പടത്തിന് ബുക്ക് ചെയ്യാന്‍ വേണ്ടി,

ശ്രീവിദ്യാമ്മ പറഞ്ഞിട്ടാണ് ഞങ്ങള്‍ മേനകയെ കാണാന്‍ വേണ്ടി വന്നത് എന്നുപറഞ്ഞു. വിദ്യാമ്മയുടെയും സത്താര്‍ സാറിന്റെയും ഷൂട്ടിങ് അവിടെ വേറൊരു ഭാഗത്ത് നടക്കുകയായിരുന്നു. അപ്പോള്‍ വിദ്യാമ്മ അവിടെ നിന്ന് എന്നെ ശ്രദ്ധിച്ചു. എന്റെ മൂവ്‌മെന്റും, സോങ്ങിന്റെ എക്‌സ്‌പ്രെഷനും എല്ലാം ശ്രദ്ധിച്ചിരുന്നു. എന്നിട്ട് അവരാണ് ജോര്‍ജ് സാറിന്റെ അടുത്ത് പറഞ്ഞത്, ശ്രീവിദ്യാമ്മ അന്ന് പറഞ്ഞു, ആ കുട്ടി നന്നായി വരു൦ , നല്ലൊരു ഭാവി ആ കുട്ടിക്കുണ്ടെന്നും, ‘നിന്റെ പടത്തില്‍ ഹീറോയിനെ അന്വേഷിക്കുന്നില്ലേ? ഒരു കുട്ടിയെ ഞാന്‍ ഗാര്‍ഡനില്‍ വെച്ച് കണ്ടിരുന്നു. നീ പോയി ബുക്ക് ചെയ്യു’ എന്ന്. അങ്ങനെയാണ് ഞാൻ മലയാളത്തിലേക്ക് എത്തിയത്, മേനക പറയുന്നു.