
അമ്മയ്ക്ക് സുഖമില്ല, ‘ബറോസ്’ അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ നല്ല സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയെ തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്.യെങ്കിലും പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹൻലാല്‍ പറയുന്നു. എന്നാൽ ബറോസിലെ പാട്ടുകള്‍ അമ്മയെ താൻ കേള്‍പ്പിച്ചിരുന്നു. ബറോസുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമാനദാന ചടങ്ങിലാണ് കുട്ടികൾ ചോദ്യങ്ങളുമായി എത്തിയത്.

സംവിധായകനാകുന്ന കാര്യം അറിയിച്ചപ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.സിനിമയില്‍ എത്തിയിട്ട് 47 വർഷമായി. തന്റെ ആദ്യ സംവിധാന സംരംഭം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബറോസിന്റെ വിശേഷങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചാണ് മോഹൻലാല്‍ വേദി വിട്ടത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.












