തന്റെ അമ്മയുടെ പ്രായത്തിലുള്ള അമ്മമാർ പോകുമ്പോൾ അമ്മയുടെ അവശതയാണ് ഓർക്കുന്നത്; അമ്മയുടെ പിറന്നാൾ ആഘോഷിച്ചു മോഹൻലാൽ 

സിനിമയിൽ മാത്രമല്ല ജീവിതത്തിലും തന്റെ അമ്മയെ നെഞ്ചോട് ചേർക്കുന്ന മകനാണ്  നടൻ മോഹൻലാൽ, കുറച്ചു ദിവസം മുൻപായിരുന്നു തന്റെ അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ദിനം, എന്നാൽ തന്റെ ഷൂട്ടിംഗ് തിരക്ക് കാരണം അമ്മയുടെ പിറന്നാൾ അദ്ദേഹത്തിന് അന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ടു കൊച്ചി എളമക്കരയിലെതന്റെ  വീട്ടിലേക്ക്  അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് നടൻ, ഒപ്പം ഭാര്യ സുചിത്രയും, ആന്റണി പെരുമ്പാവൂരും, മേജർ രവിയും അങ്ങനെ കുറച്ചു ബന്ധുക്കളും, സുഹൃത്തുക്കളുമായി

ഇപ്പോൾ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, കസവ് പുടവ ചുറ്റി ചുവന്ന പൊട്ടും ചന്ദനക്കുറിയുമെല്ലാമായി മകനൊപ്പം പുഞ്ചിരി തൂകി ഇരിക്കുന്ന ശാന്തകുമാരിയാണ് ചിത്രങ്ങളിലുള്ളത്. അസുഖവും , വാർദ്ധക്യവും അമ്മയെ അലട്ടുന്നുണ്ട്, തന്റെ അമ്മയുടെ പ്രായത്തിലുള്ള അമ്മമാർ ആരോ​ഗ്യത്തോടെ നടന്ന് പോകുന്നത് കാണുമ്പോൾ അമ്മയുടെ അവശതയെ കുറിച്ചാണ് താൻ ഓർക്കാറുള്ളതെന്ന് മോഹൻലാൽ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

നിരവധി പേരാണ് മോഹൻലാലിൻറെ അമ്മക്ക് പിറന്നാൾ ആശംസകൾ നല്കിയിരിക്കുന്നത്, ലാലേട്ടനെ തന്നതിന് നന്ദി. ആശംസകൾ അമ്മ എന്നാണ് പലരും കുറിച്ചിരിക്കുന്നത്, ലാലേട്ടന്റെ അമ്മക്ക് ദീർഘായുസുകൾ ഉണ്ടാകട്ടെ എന്നും പലരും പറയുന്നുണ്ട്. ലാൽ അമ്മയെപോലെയാണെന്നാണ് ആരാധകർ പറയാറുള്ളത്. രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം അമ്മയെ വരച്ചുവെച്ചതുപോലെഎന്നും പറയാറുണ്ട്,