
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി ചിത്രം. ഇപ്പോള് ഈ ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ച വീഡിയോ ആണിത്. ഈ വീഡിയോയിലെ ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നെ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകൾ തന്നെയാണ്. താൻ 47 വര്ഷമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്

താൻ അഭിനയിച്ച ആദ്യ ചിത്രം പോലെ തന്നെയാണ് ഈ ചിത്രവും, ചില സിനിമകൾ ചെയ്യുമ്പോൾ എനിക്ക് അതിനോട് പ്രേത്യേക ഒരു സ്നേഹം തോന്നാറുണ്ട്, ഈ സിനിമ എല്ലാവരും ബ്രേക്ക് എടുത്തു പോകുമ്പോൾ തനിക്ക് നല്ല സങ്കടം ഉണ്ടാകും. എന്നാൽ ഇടവേള കഴിഞ്ഞു ഞാൻ വേഗം തന്നെ തിരിച്ചുവരും. മോഹൻലാൽ പറയുന്നു, നടന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ അതിവേഗം വൈറലാകുകയാണ്

മലയാളത്തിന്റെ സൂപ്പർ പെയർ ജോഡികൾ ആയ മോഹൻലാലും, നടി ശോഭനയും ഒരു ഇടവേളക്ക് ശേഷം ഒന്നിച്ചെത്തുന്ന തരുൺ മൂർത്തി ചിത്രമാണ് എൽ 360, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്ത് രാജപുത്രയാണ് ഈ ചിത്രം നിർമിക്കുന്നത്, ചിത്രം പ്രേക്ഷകർക്കായി ഒക്ടോബറിൽ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ചില സൂചനകൾ,












