
മോഹന്‍ലാലിന് ആശയപരമായി നിലപാട് ഇല്ല, എമ്പുരാന്‍ സിനിമയെ കുറിച്ചും, മോഹന്‍ലാലിനെ കുറിച്ചും, ആക്ടിവിസ്റ്റായ മൈത്രേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ ആകുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കാണാറില്ല, സിനിമാ സംസാകാരമുള്ളവരോട് ചോദിച്ചിട്ടാണ് താന്‍ സിനിമ കാണാറുള്ളത്. പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ലെന്നുമാണ് മൈത്രയേൻ പറയുന്നത്. ലഹരിക്കെതിരെ ഇപ്പോള്‍ മോഹന്‍ലാലിനെ വെച്ച് പരസ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് വൈകീട്ട് എന്താ പരിപാടി എന്ന് ചോദിക്കുന്ന പരസ്യത്തിലും ഇതേയാള്‍ തന്നെയല്ലേ അഭിനയിച്ചത്, മൈത്രയേൻ പറയുന്നു.

മോഹന്‍ലാലിന് ആശയപരമായി ഒരു നിലപാടില്ല. ജീവിതത്തില്‍ അയാള്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. അയാൾ പഴഞ്ചനാണ്. ജനാധിപത്യമുള്ളയാളല്ല. മമ്മൂട്ടിയും അങ്ങനെ തന്നെയാണ്, മമ്മൂട്ടിക്കും ആശയപരമായ നിലപാടില്ല, സിനിമ സംസ്‌കാരമുള്ളവരുണ്ട്. അവരോട് ചോദിച്ചിട്ടാണ് ഞാൻ സിനിമ കാണുന്നത്. സിനിമയെ കുറിച്ച് ആളുകള്‍ എഴുതുന്നതും ,പറയുന്നതും വായിച്ചിട്ടാണ് ഞാന്‍ ആ സിനിമ കാണാന്‍ പോകുന്നത്. മോഹന്‍ലാലിന്റെയോ, മമ്മൂട്ടിയുടേയോ സിനിമ കാണാന്‍ ഞാന്‍ പോകാറില്ല. സിനിമകളെ കുറിച്ച് ആളുകള്‍ ഡിസ്‌കസ് ചെയ്യുകയും പറയുകയും ചെയ്യുമ്പോഴാണ് അത് കാണണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കുന്നത്.
സത്യജിത്ത് റേയുടെ സിനിമകള്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്. അല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയുണ്ടാക്കുന്നില്ല. പുറത്തിറങ്ങുന്ന സിനിമകള്‍ അവരുള്ള സിനിമയാണ്. അല്ലാതെ അവരുടെ സിനിമയല്ല.ലിജോ പെല്ലിശ്ശേരി എടുത്തതുകൊണ്ടാണ് മലൈക്കോട്ടൈ വാലിബന്‍ ഞാൻ തിയേറ്ററില്‍ പോയി കണ്ടത്. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ലിജോയുടെ സിനിമകള്‍ വ്യത്യസ്തമാണ്. കാണാന്‍ ഒരു കൗതുകം തോന്നും. പൃഥ്വിരാജ് സുകുമാരനില്‍ വിശ്വാസമില്ല, അദ്ദേഹം ഇതുവരെ നല്ലൊരു സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ട് പോലുമില്ല, അതിനാൽ എമ്പുരാൻ കാണാൻ പോകില്ല, മൈത്രേയന്‍ പറയുന്നു,












