കാന്താര 2 വിൽ മോഹൻലാൽ എത്തുന്നു ; ഋഷഭ് ഷെട്ടിയുടെ പിതാവിന്റെ വേഷമോ ?

നടൻ മോഹൻലാൽ, റിഷബ് ഷെട്ടി സംവിധാനം ചെയ്യുന്ന കാന്താര: 2 ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട് . ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മോഹൻലാൽ ഈ പ്രീക്വലിൽ റിഷബ് ഷെട്ടിയുടെ പിതാവായുള്ള റോളിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതായി സൂചനകൾ നൽകുന്നു. എന്നാൽ ഇതുവരെ നിർമ്മാതാക്കൾ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

കാന്താര: ചാപ്റ്റർ 1 ഒരു ത്രില്ലിംഗ് പീരീഡ് ഡ്രാമയായി മുന്നോട്ടു വരും എന്നാണ് പ്രേക്ഷക പ്രതീക്ഷ . ആദ്യ ഭാഗത്തിൽ ലഭിച്ച വൻവിജയത്തിനുശേഷം, ആരാധകർ ഈ പ്രീക്വലിനായി കാത്തിരിക്കുകയാണ്. ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും കൂട്ടിയിണക്കി ഒരുക്കിയ ചിത്രമായിരുന്നു കാന്താര. പഞ്ചുര്ലി ദൈവത്തെക്കുറിച്ചുള്ള കഥയും കദംബ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള ഇതിവൃത്തവുമാണ് പ്രീക്വലിന്റെ പ്രമേയം. ചിത്രം ആദ്യ 25 ദിവസത്തിനുള്ളിൽ തന്നെ 200 കോടി ക്ലബിൽ ഇടം നേടുകയും ചെയ്തു .

ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടമാക്കിയ നടൻ ഋഷഭിന് 2024 ൽ മികച്ച നടനുള്ള ദേശീയ അവാർഡും ഈ ചിത്രത്തിലൂടെ ലഭിച്ചു .

ഇപ്പോൾ മോഹൻലാൽ ഈ സിനിമയിൽ പങ്കാളിയാവുകയാണെങ്കിൽ, അത് ഇന്ത്യൻ ചലച്ചിത്രപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ നൽകുന്ന വാർത്തയാണ് . റിഷബ് ഷെട്ടിയും ഭാര്യ പ്രഗതിയും ഈ വർഷം ഏപ്രിലിൽ മോഹൻലാലിനെ കണ്ടതും അദ്ദേഹവുമായി ചില ഫോട്ടോകൾ പങ്കുവച്ചതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു .

കാന്തര 2  ഈ വർഷാവസാനമോ 2025 ആദ്യമോ തിയേറ്ററുകളിലെത്തും എന്ന് റിപ്പോർട്ടുകളുണ്ട്. തിയേറ്ററുകൾക്ക് ശേഷം ചിത്രത്തിന്റെ ഒടിടി റിലീസ് ഏറ്റെടുത്തിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണ് .