
സിവിൽ പരീക്ഷയിൽ ആറാം റാങ്ക് നേടിയ പാലാ സ്വദേശി ഗഹനയെ ഒരു സർപ്രൈസ് പോലെ വിളിച്ചു മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ. താരത്തിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ആണ് ഗഹനയുടെ അമ്മയുടെ സഹോദരൻ. നടനും ,പത്നിയും വിദേശ പര്യടനം നടത്തിയപോൾ ജപ്പാനിൽ സിബിക്കും കുടുംബത്തിനും ഒപ്പം ചിലവഴിക്കുകയും ചെയ്യ്തു. സിബിയാണ് മോഹൻലാലിനോട് ഈ വിവരം ധരിപ്പിച്ചത്. അതിൽ പ്രകാരം ആണ് മോഹൻലാൽ ഈ ഒരു സർപ്രൈസ് വിളി ഗഹനയെ വിളിച്ചത്. നടൻ ഗഹനയെ വിളിച്ചു ആശംസയും, അഭിനന്ധനവും അറിയിക്കുകയും ചെയ്യ്തു.

ഹലോ ഗഹന ഞാൻ മോഹൻലാൽ ആണ് നിങ്ങളുടെ അങ്കിൾ പറഞ്ഞതുപ്രകാരം എനിക്ക് നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി , നിങ്ങൾ സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടി അഭിനന്ദനം, അറിയിക്കുന്നു. മോഹൻലാൽ ഗഹനയെ വിളിച്ചു പ്രശംസിച്ചു. ഗഹനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും താരം ഗഹനയെ വിളിച്ചു പറഞ്ഞു.












