എങ്ങും ഒളിച്ചോടിയിട്ടില്ല , താൻ ഒരു പവർ ഗ്രൂപിലെയും അംഗമല്ല ; മാധ്യമങ്ങളോട് മോഹൻലാൽ

എങ്ങും ഒളിച്ചോടിയിട്ടില്ലെന്നു മോഹൻലാൽ. നിങ്ങൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ സാധിക്കില്ല എന്നും മാധ്യമപ്രവർത്തകരോട് മോഹൻലാൽ.  താൻ പവർഗ്രൂപ്പിലെ അംഗമല്ലായെന്നും മോഹൻലാൽ പറയുന്നു.

സംഭവിക്കാൻ പാടില്ലാത്തത്  സംഭവച്ചു പോയി , വീണ്ടും അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കണമെന്നും മോഹൻലാൽ പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലല്ല പ്രതികരിക്കുന്നതെന്നും, പത്തു നാല്പത്തിയേഴ് വര്ഷങ്ങളായി സിനിമയിൽ പ്രവർത്തിച്ചൊരാൾ എന്ന നിലയിലാണ് പ്രതികരിക്കുന്നതെന്നുമാണ് മോഹൻലാൽ പറയുന്നത്.

പെട്ടെന്നൊരു ദിവസം എങ്ങനെയാണ് സിനിമാക്കാർ അന്യരായിപ്പോയതെന്നും മോഹൻലാൽ ചോദിക്കുന്നു.  മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സിനിമാമേഖലയെ ശുദ്ധീകരിക്കാൻ  സഹായിക്കണമെന്നും മോഹൻലാൽ  പറയുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറ‌ഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.

അതേസമയം  ഹേമകമ്മിറ്റി റിപ്പോർട്ടിനെ താൻ സ്വാഗതം ചയ്യുന്നു.  ഇതിനുത്തരം പറയേണ്ടത് എല്ലാവരുമാണ്, മലയാള സിനിമ മൊത്തമാണ്. അതുകൊണ്ടാണ് രാജിവെച്ചത്.  റിപ്പോർട്ടിലുള്ളത് പരിഹരിക്കാൻ വേണ്ടിയാണ്  എല്ലാവരും ഒന്നിച്ചു മുന്നോട് പോകുന്നത്.  സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.എന്തെങ്കിലും നടന്നാൽ അമ്മയല്ല ഉത്തരം പറയേണ്ടത്.  അഭിഭാഷകരും ,  സിനിമയിലെ മുതിർന്ന താരങ്ങളുമായും ആലോചിച്ചു ചേർന്നെടുത്ത തീരുമാനമാണ് മാറി നിൽക്കുക എന്നുള്ളതെന്നും മോഹൻലാൽ പറയുന്നു.  പക്ഷെ പൂർണമായും ഒഴിഞ്ഞു മാറിയിട്ടില്ല,  സംഘടന തീരുമാനിച്ചിട്ടുള്ള പരിപാടികളും നടപടികളുമൊക്കെ അത്നന്റേതായ രീതിയിൽ നടക്കുമെന്നും മോഹന്ലൽ അറിയിച്ചു .

മലയാള സിനിമ എന്താണ് ചെയ്യേണ്ടതെന്നും മോഹൻലാൽ ചോദിക്കുന്നു .  തീരുമാനമെടുക്കാൻ സർക്കാറുണ്ട് , സർക്കാർ തീരുമാനിച്ച അന്വേഷണകമ്മിറ്റിയുണ്ട് , പോലീസും നിയമവുമുണ്ടെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കുമെന്നും   കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും മോഹൻലാൽ പറയുന്നു .

അമ്മക്കെതിരെ ഒരുപാട് വിമർശനങ്ങളും ഉയരുന്നുണ്ട്.  ചില ആളുകൾ പറഞ്ഞു അങ്ങനെയല്ല  ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടതെന്ന് .  അങ്ങനെ  അഭിപ്രായമുള്ളവർ മുന്നോട്ട് വരട്ടെയെന്നും ,  ഇലെക്ഷൻ നടത്തി ഭരണസമിതിയെ തെരഞ്ഞെടുക്കാമെന്നും മോഹൻലാൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വിട്ട സർക്കാരിന്റെ നടപടി അഭിനന്ദനീയമാണെന്നും മാധ്യമങ്ങളുടെ ഇടപെടൽ വളരെ നല്ലതാണെന്നും മോഹൻലാൽ പറയുന്നു.  ചില അംഗങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ടാകാം, അംഗീകരിക്കുന്നു , പക്ഷെ ഒരാൾ മാത്രം ക്രൂശിക്കപ്പെടുന്നത് ശെരിയല്ല , സിനിമ മാത്രമല്ല , എല്ലായിടത്തും ഇത്തരം അന്വേഷങ്ങൾ ഉണ്ടാകണമെന്നും,  എല്ലാവരും തുറന്നു സംസാരിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

സിനിമ പോലെയൊരു വലിയ ഇൻഡസ്ട്രി തകർന്നു പോയാൽ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നവർ വിഷമിക്കുന്നത് കാണേണ്ടി വരുമെന്നും,  അതുകൊണ്ട് എല്ലാവരും ചേർന്ന് പ്രതിസന്ധിക്കൊപ്പം സഹകരിക്കരണം സിനിമാവ്യവസായത്തെ തകർക്കരുതെന്നും മോഹൻലാൽ പറയുന്നു .

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, മോഹൻലാലിൻറെ പ്രതികരണത്തിനായി കാതോർതീർക്കുകയായിരുന്നു  കേരളം. എം.എൽ.എയും നടനുമായ മുകേഷ്, സിദ്ധിഖ്, സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടുന്നവർ കുറ്റാരോപിതരായ വേളയിൽ താരസംഘടനയായ അമ്മ  എന്ത് തീരുമാനം കൈക്കൊള്ളും എന്ന് കാത്തിരിക്കവെയാണ്, പ്രസിഡന്റ് മോഹൻലാൽ അടങ്ങുന്ന അമ്മ സംഘടന ഭാരവാഹികളുടെ കൂട്ടരാജി.

അമ്മ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ധിഖിന്റെ രാജിയിലായിരുന്നു തുടക്കം. യുവനടിയെ സിനിമാ ചർച്ചയ്‌ക്കെന്ന വ്യാജേന തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ പേരിൽ പോലീസ് കേസ് എടുത്തിരുന്നു. കൂട്ടരാജി ധാർമിക ഉത്തരവാദിത്തത്തിന്റെ പേരിലല്ല, ഒളിച്ചോട്ടമാണ് എന്ന് നിരവധി കോണുകളിൽ നിന്നും ആരോപണം ഉയരുകയും ചെയ്തു.

നടി പാർവതി തിരുവോത്ത് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെയും മലയാള സിനിമാ മേഖലയിലെ പ്രമുഖർക്കെതിരായ ലൈംഗികാരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കൂട്ടായി രാജിവെക്കാനുള്ള അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഭീരുത്വമായാണ് ഈ രാജിയെ പാർവതി വിശേഷിപ്പിച്ചത്.