
‘എമ്പുരാന്’ പിന്നാലെ മോഹൻലാലിന്റെ മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും. എമ്പുരാനിൽ’ സ്റ്റൈലിഷ് മാസായ ഖുറേഷിയെ അവതരപിച്ച മോഹൻലാലിനെയാണ് കണ്ടതെങ്കിൽ ഈ സിനിമയിൽ വിന്റേജ് ലുക്കിലുള്ള മോഹൻലാലിനെയാണ് കാണാൻ കഴിയുന്നത്. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന ഈ സിനിമ അവസാന ഘട്ടത്തോടെ അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുമെന്നും റിപ്പോർട്ടുകളുണ്ട്.മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹന്‍ലാല്‍ നായകനാവുന്നെങ്കിൽ,ശോഭനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്, 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന് . മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എമ്പുരാന് ശേഷം മോഹന്‍ലാലിന്റെ റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും എന്നാണ് തീരുമാനിച്ചതെങ്കിലും പിന്നീട് തീയതി നീട്ടിവയ്ക്കുകയായിരുന്നു.
എമ്പുരാനിൽ അധോലോക നായകനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായി അഭിനയിക്കുന്നു. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്,












