ആ അപകടത്ത് കുറിച്ച് പറയുമ്പോൾ തന്നെ വിഷമമാണ്! അവൾ എന്റെ മടിയിലാണ് കിടന്നത്, കണ്ണുകൾ മെല്ലെ അടയുന്നത് താൻ കണ്ടു, മോനിഷയുടെ മരണത്ത് കുറിച്ച്, അമ്മ ശ്രീദേവി

എന്നെ ആദ്യം കൊണ്ട് പോകാന്‍ നോക്കിയെങ്കിലും മകളില്ലാതെ വരില്ലെന്ന് വാശിപ്പിടിച്ചു. ഇതോടെ അവര്‍ മോനിഷയെ എടുത്ത് കൊണ്ട് വന്ന് ഓട്ടോറിഷയില്‍ കയറ്റി

പ്രേഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു അന്തരിച്ച മോനിഷ, നടിയുടെ അപകട മരണം മലയാള സിനിമ മേഖലയെ തന്നെ വിഷാദത്തിലാക്കിയ ഒന്നായിരുന്നു, ഇപ്പോൾ മോനിഷയുടെ അപകട മണത്ത് കുറിച്ചും നടിയുടെ അമ്മയും, നടിയുമായ ശ്രീദേവി ഉണ്ണി. മോനിഷയ്ക്കുണ്ടായ അപകടത്തില്‍ സംഭവിച്ചതെന്താണെന്ന് തുറന്നു പറയുകയാണ് ശ്രീദേവി ഉണ്ണി. അപകടം നടക്കുമ്പോള്‍ മോനിഷ എന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ബസും കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അതിനെ കുറിച്ച് പറയുന്നത് തന്നെ വലിയ വിഷമമാണ്.

അന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും വന്ന ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ച് പോവുകയായിരുന്നു. അതൊന്നും എനിക്ക് ഫീലായില്ല. ബസ് എന്തോ വന്ന് ഇടിക്കുന്നത് മാത്രമേ എനിക്ക് തോന്നിയുള്ളു. പക്ഷേ ഞാന്‍ ഡോര്‍ തുറന്ന് അതിനകത്ത് നിന്നും തെറിച്ച് വീണതോണ്ട് രക്ഷപ്പെട്ടു. എന്റെ കാലിനാണ് പരിക്കേറ്റത്. അവളൊരു ദൈവീകമായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാം പോയെന്ന് വീണപ്പോള്‍ തന്നെ മനസിലായി. ആദ്യം ഓട്ടോക്കാരാണ് ഞങ്ങളെ രക്ഷിക്കാന്‍ വന്നത്. എന്നെ ആദ്യം കൊണ്ട് പോകാന്‍ നോക്കിയെങ്കിലും മകളില്ലാതെ വരില്ലെന്ന് വാശിപ്പിടിച്ചു. ഇതോടെ അവര്‍ മോനിഷയെ എടുത്ത് കൊണ്ട് വന്ന് ഓട്ടോറിഷയില്‍ കയറ്റി.

എന്റെ മടിയില്‍ തന്നെയാണ് അവളെ കിടത്തിയത്. മുഖമൊക്കെ രക്തമായിരുന്നു. എവിടെ നിന്നാണ് അത് വരുന്നതെന്ന് എനിക്ക് മനസിലായില്ല. രണ്ട് കിലോമീറ്ററിനുള്ളില്‍ തന്നെ ആശുപത്രി ഉണ്ടായിരുന്നു. തലയുടെ പിന്നിലാണ് അവള്‍ക്ക് ഗുരുതരമായ പരിക്കേറ്റത്. വേറെ എവിടെയും പ്രശ്‌നം തോന്നിയില്ല. അമ്മയെന്ന് വിളിക്കെന്ന് പറഞ്ഞപ്പോള്‍ കണ്ണ് ശാന്തമായി തുറന്നു, പിന്നീട് ആ കണ്ണുകള്‍ മെല്ലേ അടഞ്ഞു. അപ്പോള്‍ തന്നെ  അവള്‍ പോവുകയാണെന്ന് എനിക്കു മനസിലായി, ശ്രീദേവി ഉണ്ണി പറഞ്ഞു.