
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’ (Disco) സിനിമയുടെ ടീസറിലെ ഗായത്രി സുരേഷിന്റെ ബിക്കിനി ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. കരിയറിൽ ആദ്യമായാണ് താരം ഇങ്ങനെയൊരു വേഷത്തിൽ എത്തുന്നത്. മുൻപ് ഇത്തരം വേഷങ്ങൾ ധരിക്കില്ലെന്ന് ശപഥം ചെയ്തിരുന്നതായി തുറന്നുപറഞ്ഞ ഗായത്രി, ടീസർ കണ്ട് തന്റെ അമ്മയ്ക്ക് വലിയ വിഷമമുണ്ടായെന്നും വ്യക്തമാക്കി.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് താൻ ഈ വേഷം ധരിക്കാൻ തയ്യാറായതെന്നും, ജീവിതത്തിൽ മാറ്റങ്ങൾ വന്നതോടെ തന്റെ ചിന്താഗതിയിലും മാറ്റമുണ്ടായെന്നും താരം പറയുന്നു. ഷൂട്ടിങ് വിവരം അമ്മയോട് മുൻകൂട്ടി പറയാതിരുന്നതുകൊണ്ടാണ് ടീസർ കണ്ടപ്പോൾ അമ്മയ്ക്ക് വിഷമം തോന്നിയതെന്നും എന്നാൽ ഇതിൽ അശ്ലീലതയൊന്നുമില്ലെന്നും ഗായത്രി കൂട്ടിച്ചേർത്തു. വൻ താരനിരയ അണിനിരക്കുന്ന ‘ഡിസ്കോ’യുടെ ടീസർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ തരംഗമായിക്കഴിഞ്ഞു.












