കണ്ണന് മുന്നിലെത്തി മാമുണ്ട് ധ്വനിക്കുട്ടി!!! ചോറൂണ് വിശേഷവുമായി താരങ്ങള്‍

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മിനിസ്‌ക്രീന്‍ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും. ഇപ്പോള്‍ അവരുടെ മാലാഖ കുഞ്ഞിനും ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയിെ കുഞ്ഞ് താരമാണ് ധ്വനിക്കുട്ടിയും. ഇപ്പോഴിതാ കണ്ണന് മുന്നില്‍ മാമുണ്ട് സന്തോഷമാണ് മൃദുല പങ്കുവച്ചെത്തിയിരിക്കുന്നത്.

മകള്‍ ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ് നടത്തിയ സന്തോഷമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ”ഒടുവില്‍ കൃഷ്ണനെ കണ്ട് രാധ. ഗുരുവായൂര്‍ അമ്പലത്തില്‍ ധ്വനി ബേബിയുടെ ചോറൂണ്’ എന്ന് പറഞ്ഞാണ് യുവ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ധ്വനിക്കുട്ടിയുടെ ചിത്രങ്ങള്‍ക്ക് നിറയെ ലൈക്കുകളും കമന്റുകളും നല്‍കി ആരാധകര്‍ സ്‌നേഹമറിയിച്ചിട്ടുണ്ട്.

2020 ജൂലൈയിലായിരുന്നു യുവ-മൃദുല വിവാഹം. സീരിയലില്‍ സജീവമായിരിക്കെയാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചത്. ഇപ്പോഴിതാ അമ്മയായ ശേഷവും കരിയറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മൃദുല. മഴവില്‍ മനോരമയിലെ രാണി രാജ ഷോയിലെ നായികയായിട്ടാണ് മൃദുലയുടെ തിരിച്ചുവരവ്.

 

View this post on Instagram

 

A post shared by Yuva Krishna (@yuvakrishna_official)