ആമിയായി മൃദുല വിജയ്!!! ഇടവേളയ്ക്ക് ശേഷം സീരിയലിലേക്ക് തിരിച്ചെത്തി താരം

ഏറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരമാണ് മൃദുല വിജയ്. മിനിസ്‌ക്രീനിലെ സജീവതാരമായിരുന്ന താരം, ഗര്‍ഭിണിയായതോടെ സ്‌ക്രീനില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അതേസമയം, സോഷ്യല്‍മീഡിയയില്‍ താരം സജീവ സാന്നിധ്യമായിരുന്നു. യൂടൂബിലൂടെ വിശേഷങ്ങളെല്ലാം മൃദുലയും യുവയും പങ്കുവയ്ക്കാറുണ്ടായിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നെങ്കിലും അങ്ങനൊരു തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടില്ല.

ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. അഭിനയത്തിലേക്കുള്ള തിരിച്ച് വരവാണ് താരം പങ്കുവക്കുന്നത്.

മഴവില്‍ മനോരമയിലെ ‘റാണി രാജ’ എന്ന പരമ്പരയിലേക്കാണ് നായികയായിട്ടാണ് മൃദുല എത്തുന്നത്. പരമ്പര ആരംഭിച്ച് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. നടി അര്‍ച്ചന കവിയുടെ ആദ്യ മിനിസ്‌ക്രീന്‍ പരമ്പരയായിരുന്നു. ‘റാണി രാജ’ ‘ആമി’ എന്ന കഥാപാത്രമായിരുന്നു അര്‍ച്ചന. എന്നാല്‍ നടി പിന്മാറിയതോടെയാണ് മൃദുല ആ വേഷത്തിലേക്ക് എത്തിയത്.

അതേസമയം നിരവധി ആരാധകരാണ് താരത്തിന്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിക്കുന്നത്. അര്‍ച്ചന കവിയുടേത് നല്ല അഭിനയമായിരുന്നു. എന്നിരുന്നാലും മൃദുല തിരിച്ചു വന്നതില്‍ സന്തോഷമുണ്ട്. മൃദുലയുടെ തിരിച്ചുവരവ് റേറ്റിങ് കൂട്ടും. എന്നിങ്ങനെയൊക്കെയാണ് പ്രമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

‘തുമ്പപ്പൂവ്’ എന്ന സീരിയല്‍ ചെയ്യുന്നതിനിടെയായിരുന്നു മൃദുല ഗര്‍ഭിണിയായത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം താരത്തിന്റെ കുഞ്ഞ് ഇപ്പോഴേ മിനിസ്‌ക്രീന്‍ താരമായിട്ടുണ്ട്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)