അന്നം തരുന്ന സിനിമ വിട്ടിട്ട് കളിയില്ല!! തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞു…സിനിമ തിരക്കില്‍ മുകേഷ്

തെരഞ്ഞെടുപ്പ് ചൂട് അവസാനിച്ചപ്പോള്‍ വീണ്ടും സിനിമാ തിരക്കുകളില്‍ സജീവമായി കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥി എം മുകേഷ് എംഎല്‍എ. കഴിഞ്ഞ ഒന്നര മാസമായി കനത്ത തിരഞ്ഞെടുപ്പ് ചൂടിലായിരുന്നു താരം. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് മുകേഷ് അഭിനയിക്കുന്നത്.

അന്നം തരുന്ന സിനിമ വിട്ടിട്ട് കളിയുമില്ലെന്ന് മുകേഷ് പറയുന്നു. സ്വന്തം പിതാവിന്റെ കേസ് ഡയറിയാണ് നിഷാദ് വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അണിയറയില്‍ ഒരുങ്ങുന്നത്. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

മുന്‍ ക്രൈംബ്രാഞ്ച് ഡി ഐ ജി ആയിരുന്ന സ്വന്തം പിതാവ് പിഎം കുഞ്ഞിമൊയ്ദീനാണ് നിഷാദിന്റെ പിതാവ്. കത്തി കയറിയ കൊല്ലത്തെ രാഷ്ട്രീയ പോരാട്ടത്തില്‍ ജനം തനിക്കൊപ്പം നില്‍ക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.